പുതിയ 1000 രൂപ നോട്ടുകള്‍ വൈകാതെ പുറത്തിറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ 1000 രൂപ നോട്ടുകള്‍ വൈകാതെ പുറത്തിറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

imageന്യൂഡല്‍ഹി: കള്ളപ്പണം തടയുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്്‌ലി. 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയത് രാജ്യതാല്പര്യം മുന്‍നിര്‍ത്തിയാണെന്നും ഇതുമൂലം ജനങ്ങള്‍ക്കുണ്ടായ അസൗകര്യം വേഗത്തില്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നോട്ടുകള്‍ മാറാന്‍ ആവശ്യത്തിന് സമയമുണ്ടെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. നോട്ടുകള്‍ പിന്‍വലിച്ച നടപടി ചെറിയ രീതിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെങ്കിലും ഭാവിയില്‍ ഏവര്‍ക്കും ഉപകാരപ്രദമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പിന്‍വലിക്കുന്ന 1000 നോട്ടുകള്‍ക്കു പകരമായി പുതിയ നോട്ടുകള്‍ എത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പുതിയ കളര്‍ കോമ്പിനേഷനിലും ഡിസൈനിലുമായി 1000 രൂപ നോട്ടുകള്‍ വരും മാസങ്ങളില്‍ റിലീസ് ചെയ്യുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് പറഞ്ഞു.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.