ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ്

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ്

Republican presidential candidate Donald Trump speaks to supporters as he takes the stage for a campaign event in Dallas, Monday, Sept. 14, 2015. (AP Photo/LM Otero)

വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 277 ഇലക്ടറല്‍ വോട്ടുകള്‍ നേടിയാണ് ട്രംപ് വിജയകിരീടം ചൂടിയത്. 270 ഇലക്ടറല്‍ വോട്ടുകളായിരുന്നു വിജയിക്കാന്‍ വേണ്ടത്. മുപ്പതോളം സംസ്ഥാനങ്ങളാണ് വോട്ടെടുപ്പില്‍ ട്രംപിനെ പിന്തുണച്ച് രംഗത്തെത്തിയത്. ഫ്‌ളോറിഡ, അരിസോണ, പെന്‍സില്‍വാനിയ എന്നീ സംസ്ഥാനങ്ങളിലെ ഫലങ്ങളാണ് ട്രംപിന്റെ വിജയത്തിന് നിര്‍ണായകമായത്. അതേസമയം 218 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ് ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന് ലഭിച്ചത്. 2017 ജനുവരി 20ന് 45ാമത് അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് സ്ഥാനമേല്‍ക്കും.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.