ഇരട്ടത്താടി ഒഴിവാക്കാം

ഇരട്ടത്താടി ഒഴിവാക്കാം

c1241693985ad08134f2b6c5e158047dപാല്‍ ഉപയോഗിച്ച് താടിയ്ക്ക് ചുറ്റുമുള്ള ചര്‍മ്മത്തില്‍ മസ്സാജ് ചെയ്യാം. പാല്‍ ചര്‍മ്മത്തെ മൃദുലവും തിളക്കമുള്ളതുമാക്കി മാറ്റുമെന്ന അധിക ഗുണം കൂടി ലഭിക്കും. താടിയില്‍ പാല്‍ പുരട്ടി മസ്സാജ് ചെയ്ത് ഏതാനും മിനിറ്റുകള്‍ക്ക് ശേഷം ചൂട് വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. തുടര്‍ച്ചയായി ഏതാനും ആഴ്ചകളില്‍ ദിവസേന പല തവണ പാല്‍ മസ്സാജ് ആവര്‍ത്തിക്കാം. പാലും തേനും ചേര്‍ത്ത് ഒരു മാസ്‌ക് പോലെ തേച്ചുപിടിപ്പിക്കുന്നതും നല്ലതാണ്. ഇത് രണ്ടും കലര്‍ത്തി താടിയില്‍ പുരട്ടിയാല്‍ മതി. 10 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഇത് ദിവസേന ഒരു തവണയെങ്കിലും ചെയ്യണം. തണ്ണിമത്തനും ചര്‍മ്മത്തെ ഉന്‍മേഷമുള്ളതാക്കാന്‍ ഫലപ്രദമാണ്. താടിയെല്ലിലെ ഇരട്ടത്താടിയുടെ മടക്കുവീണ ഭാഗത്തെ കോശങ്ങളില്‍ തണ്ണിമത്തന്റെയും ആപ്പിളിന്റെയും ജ്യൂസുകള്‍ കലര്‍ത്തി മസ്സാജ് ചെയ്യാവുന്നതാണ്. ധാരാളം ജലാംശമുള്ളതിനാല്‍ തണ്ണിമത്തന്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതുമാണ്. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ ഇത് നല്ലതാണ്. ശരീരഭാരവും ക്രമേണ കുറഞ്ഞ് വരും.

ഇരട്ടത്താടി കാഴ്ചയില്‍ ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള ഹെയര്‍ സ്റ്റൈല്‍ ഉപയോഗിക്കുന്നത് നല്ലതാണ്. താടിയെല്ലിന് താഴെ വരെ വെട്ടിനിര്‍ത്തുന്ന സ്റ്റൈല്‍ നല്ലതായിരിക്കും. താടിയെല്ലിന്റെ ലൈനിന് തൊട്ടുതാഴെ വരെ തരംഗരൂപത്തില്‍ ഇറങ്ങിക്കിടക്കുന്ന ഹെയര്‍സ്റ്റൈലുണ്ടായാല്‍ ഇരട്ടത്താടി ആരുടെയും ശ്രദ്ധയില്‍ പെടാതെ നോക്കാം.

ശരീരഭാരം കുറയ്ക്കുന്നതില്‍ വെള്ളത്തിന് വലിയൊരു പങ്കുണ്ട്. ശരീരത്തിലെ ജലാംശം കുറഞ്ഞാല്‍ ഇരട്ടത്താടി വരാന്‍ തുടങ്ങും. ദിവസവും 10-12 ഗ്ലാസ് വെള്ളം കുടിക്കാന്‍ മറക്കരുത്. ശരീരത്തില്‍ ജലാംശം കൂടിയാല്‍ ശരീരത്തിലെ അഴുക്കുകളെല്ലാം പുറത്തുപോയിക്കൊള്ളും. മദ്യം, കാപ്പി, ചായ, പെപ്‌സി പോലുള്ള കാര്‍ബണേറ്റഡ് ഡ്രിങ്ക് ഒഴിവാക്കണം. എപ്പോഴും തലയും കഴുത്തും ശരീരവും നേരെയാക്കി, ശരീരത്തെ നേരെയാക്കി ഇരിക്കാന്‍ ശ്രദ്ധിക്കണം. ഭക്ഷണക്രമത്തില്‍ നല്ല ശ്രദ്ധ പാലിക്കണം. കൊഴുപ്പുള്ള ഭക്ഷണം കര്‍ശനമായി ഒഴിവാക്കി ശരീരത്തിലേക്ക് അടിഞ്ഞുകൂടാന്‍ ശ്രമിക്കുന്ന കലോറിയോട് ഗുഡ് ബൈ പറയാം.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.