നോട്ട് പ്രതിസന്ധി: ചര്‍ച്ചക്ക് തയ്യാറാണെന്ന് രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: 1000, 500 നോട്ടുകള്‍ അസാധുവാക്കിയ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷമാണ് ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുന്നതെന്നും തങ്ങളുടെ സത്യസന്ധതയെ സംശയിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന. പ്രധാനമന്ത്രി ചര്‍ച്ചകളില്‍ പങ്കെടുക്കാതെ പ്രതിഷേധം അവസാനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു.
Photo courtesy : Google /images may be subject to copyright