യൗവ്വനം നിലനിര്‍ത്താം

യൗവ്വനം നിലനിര്‍ത്താം

beautiful-girl-hd-wallpaper-768x480വയസ്സാകുമ്പോള്‍ ചെറുപ്പമായി നില്‍ക്കുകയും ചെറുപ്പമായിരിക്കുമ്പോള്‍ പ്രായമുണ്ടെന്നു തോന്നിക്കുകയും വേണമെന്ന് പറയാറുണ്ട്. യൗവ്വനം ഒരു സമ്മാനമാണ്. പക്ഷെ അതിനെ ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തുന്നതിലാണ് വിജയം.

പാരമ്പര്യം വെച്ചുനോക്കിയാല്‍ 30 വയസ്സ് കടന്നാല്‍ യൗവ്വനം തീര്‍ന്നു എന്ന് കരുതാറുണ്ട്. പക്ഷെ അത് അങ്ങനെയാണോ? എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് 30 കഴിഞ്ഞാല്‍ പെട്ടെന്ന് പ്രായം കൂടുന്നത്? അതിന് കാരണം ഈ പഴയ പരമ്പരാഗത ചിന്താഗതിയാണ്. ഈ ചിന്തയില്‍ നമ്മുടെ മനസ്സും ശരീരവും കുടുങ്ങിക്കിടക്കുകയാണ്. അത് നമ്മുടെ മുഖത്ത് പ്രതിഫലിക്കുന്നു. എന്നാല്‍ 60 ആയാലും നറുയൗവ്വനവും ആകര്‍ഷകത്വവും നഷ്ടപ്പടാതെ കാത്തുസൂക്ഷിക്കാന്‍ കഴിയും. ‘യെ ദില്‍ഹൈ മുഷ്‌കില്‍’ എന്ന ചിത്രത്തില്‍ ഐശ്വര്യറായിയ്ക്ക് അമ്പരപ്പിക്കുന്ന യൗവ്വനമാണ്. രണ്‍ബീര്‍ കപൂറും ഐശ്വര്യയുമായുള്ള ‘കെമിസ്ട്രി’ എത്ര രസകരമായാണ് പ്രവര്‍ത്തിക്കുന്നത്. 80 വയസ്സായ എലെന്‍ ബര്‍സ്ട്രിനെ ‘ഇന്റര്‍സ്റ്റെല്ലാര്‍’ എന്ന ചിത്രത്തില്‍ കിഴവിയാക്കാന്‍ കൃത്രിമാവയവങ്ങള്‍ വെച്ചുപിടിപ്പിക്കേണ്ടിവന്നു. സൗന്ദര്യം ഒരു കാഴ്ചപ്പാട് മാത്രമാണ്. നമുക്ക് പ്രായം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നമ്മള്‍ ആഗ്രഹിക്കുന്ന പ്രായം മാത്രം കാഴ്ചയില്‍ വരുത്താന്‍ കഴിയും. അതിന് ചില നല്ല വഴികളാണ് നിങ്ങള്‍ അറിയേണ്ടത്. ലളിതമെന്ന് തോന്നാമെങ്കിലും ഫലപ്രദമായ ഏതാനും ചില വഴികളാണ് വിവരിക്കുന്നത്.
പ്രകൃതിദത്ത ഉല്‍പന്നങ്ങളിലേക്ക് മടങ്ങാം

സിനിമാതാരങ്ങള്‍ ചെറുപ്പമായിരിക്കുന്നത് മേക്കപ്പ് മൂലമാണെന്നും ക്യാമറയും ഫോട്ടോഷോപ്പും ഉപയോഗപ്പെടുത്തിയാണ് അവരുടെ പ്രായം കുറക്കുന്നതെന്നും ഒരു തെറ്റിദ്ധാരണ നമുക്കിടയിലുണ്ട്. മേക്കപ്പ് ചര്‍മ്മത്തെ തന്നെ സ്വാധീനിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ തന്നെ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ശരിയായ രീതിയില്‍ മേക്കപ്പ് ഉപയോഗിച്ചാല്‍ നമുക്ക് ഗുണകരമാണ്. അധികം മേക്കപ്പ് ഉല്‍പന്നങ്ങളിലും കൃത്രിമക്കൂട്ടുകളും രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. അത് ഇപ്പോള്‍ നമുക്ക് അനുഭവപ്പെടില്ല. പക്ഷെ 15-20 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ നമ്മുടെ മാറ്റം പെട്ടെന്നായിരിക്കും. ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴും. അത് ഇരുണ്ടുപോകും. ചിലപ്പോള്‍ പാടുകള്‍ വരും. അത് മാറ്റുവാന്‍ പിന്നീട് കൂടുതല്‍ പണിപ്പെടേണ്ടിവരും. അതുകൊണ്ട് എപ്പോഴും പ്രകൃതിദത്ത ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. മഞ്ഞളും പാലും ചേര്‍ന്ന മിശ്രിതം നല്ലൊരു ജനപ്രിയ മാര്‍ഗ്ഗമാണ്. അത് നിങ്ങളുടെ മുഖത്ത് പുരട്ടി ഉണങ്ങാന്‍ കാത്ത് നില്‍ക്കണം. പിന്നീട് വീണ്ടും മുഖം അതില്‍ മുക്കി വീണ്ടും 10 മിനിറ്റ് കൂടി കാത്തിരിക്കണം. ഈ പ്രക്രിയക്കിടയില്‍ മുഖത്തെ മാംസപേശികള്‍ പിന്നിലോട്ട് വലിക്കരുത്. അത് കഴിഞ്ഞ് നിങ്ങളുടെ മുഖം വെള്ളം ഉപയോഗിച്ച് കഴുകിവൃത്തിയാക്കണം. പിന്നീട് മുഖത്ത് വൃത്താകൃതിയില്‍ മസ്സാജ് ചെയ്യണം. പാലും തേനും ചേര്‍ന്നുള്ള മിശ്രിതത്തിനും ഇതേ ഫലം ലഭിക്കും. ഡോക്ടര്‍മാരുടെ ഉപദേശം മൂലം നിങ്ങള്‍ ചിലപ്പോള്‍ ആ.യുര്‍വേദ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചേക്കാം. പ്രകൃതിയിലെ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഉല്‍പന്നങ്ങള്‍ പ്രായമാകുന്ന പ്രക്രിയയെ തടയുന്നു.
ജീവിതശൈലി
ഈ നഗരജീവിതത്തിന്റെ കാലത്ത്, ജീവിതശൈലിയില്‍ മാറ്റം വരുത്തുക പ്രയാസമാണ്. പക്ഷെ അത് അത്യാവശ്യമാണ്. രുചി കൂട്ടാന്‍ കൃത്രിമക്കൂട്ടുകള്‍ ചേര്‍ത്ത, പോഷകങ്ങള്‍ കുറഞ്ഞ ആഹാരങ്ങള്‍ ഒഴിവാക്കണം. പച്ചക്കറികളും പഴങ്ങളും ധാരാളമായി കഴിക്കണം. നാരങ്ങാ നീര് കഴിക്കുന്നത് നല്ലതാണ്. കാരണം അതില്‍ ധാരാളമായി ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. മുഖത്ത് ചെറുനാരങ്ങ പുരട്ടുന്നത് ഫലപ്രദമാണ്. ഗ്രീന്‍ ടീ, മുന്തിരി, ബെറികള്‍, നട്ടുകള്‍, ധാന്യങ്ങള്‍, മത്സ്യം എന്നിവയാണ് ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ പ്രധാന ഭക്ഷ്യവിഭവങ്ങള്‍.

പുകവലി ഉപേക്ഷിക്കണം. കാരണം അത് പ്രായാധിക്യത്തിലേക്ക് തള്ളിവിടുന്ന വിനാശകാരിയായ ഘടകമാണ്. മദ്യത്തിന്റെ ഉപയോഗവും കുറക്കണം. വേണമെങ്കില്‍ വീട്ടിലുണ്ടാക്കിയ വൈനും ഷാമ്പയിനും കഴിക്കാം. പുറത്തുപോയി വന്നാല്‍ ഉടനെ മുഖം കഴുകി വൃത്തിയാക്കണം. മുഖത്ത് പറ്റിപ്പിടിച്ച അഴുക്കുകള്‍ കളയേണ്ടത് അത്യാവശ്യമാണ്. കണ്ണിന് താഴെയുള്ള ഭാഗത്തിന് പ്രാധാന്യം കൊടുക്കണം. കഴുത്തിനും പ്രാധാന്യം നല്‍കണം, കാരണം അവിടെയാണ് മനുഷ്യശരീരത്തിലെ ഏറ്റവും മൃദുലമായ മാംസപേശികള്‍ അടങ്ങിയിട്ടുള്ളത്. നിത്യേന വ്യായാമം ശീലമാക്കണം. നടത്തം, ഇരുന്ന് എഴുന്നേല്‍ക്കുന്ന വ്യായാമരീതികള്‍, ശരീരത്തെ വളക്കുന്ന വ്യായാമമുറകള്‍ ഇവ അഭ്യസിക്കണം. കോണിപ്പടികള്‍ അഞ്ചുപ്രാവശ്യമെങ്കിലും കയറിയിറങ്ങാന്‍ ശ്രമിക്കുക.
ഭക്ഷണം
പ്രായം കൂടുന്നതിനെ നമുക്ക് തടയാനാകില്ലെങ്കിലും അതിനെ ഒരു പരിധിവരെ നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കും. ചെറുനാരങ്ങ ജ്യൂസ് കഴിക്കുന്നതോടൊപ്പം ട്യൂണ, സ്രാവ് തുടങ്ങിയ ഒമേഗ 3 അടങ്ങിയ മത്സ്യങ്ങള്‍ ധാരാളമായി കഴിക്കണം. അത് നിങ്ങളുടെ ഭക്ഷണക്രമത്തില്‍ നിരന്തരം ഉള്‍പ്പെടുത്തണം. ചോക്ലേറ്റ് ആരോഗ്യത്തിന് നല്ലതാണെന്ന വാചകം ഓര്‍ക്കുക. എപ്പോഴും കടുത്ത നിറമുള്ള ചോ
ക്ലേറ്റുകള്‍ തിന്നാന്‍ ശ്രമിക്കണം. പഞ്ചസാര, മൈദ, ബ്രെഡ് തുടങ്ങിയ ശുദ്ധി ചെയ്ത കാര്‍ബോഹൈഡ്രേറ്റുകള്‍ ഉപയോഗിക്കരുത്. കാരണം ഇതില്‍ ധാരാളമായി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു.

ഈ രീതികള്‍ കഴിയുന്നത്ര പിന്തുടരുക. ഓര്‍ത്തുവെക്കേണ്ട ഒരു കാര്യം, ഈ ശീലങ്ങള്‍ നേരത്തെതന്നെ ആരംഭിക്കണം എന്നതാണ്. അപ്പോള്‍ മാത്രമാണ് പ്രക്രിയ ഫലപ്രദമാവുക.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.