കള്ളപ്പണക്കാരെ ഇല്ലാതാക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന് ശോഭ സുരേന്ദ്രന്‍

കള്ളപ്പണക്കാരെ ഇല്ലാതാക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന് ശോഭ സുരേന്ദ്രന്‍

sobha-surendranകോഴിക്കോട്: കള്ളപ്പണക്കാരെ ഇല്ലാതാക്കുമെന്ന വാഗ്ദാനം ബി.ജെ.പി പാലിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. മടിയില്‍ കനമില്ലാത്തതുകൊണ്ട് ബി.ജെ.പിക്ക് പേടിയില്ലെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസിലെയും സി.പി.എമ്മിലെയും മുഴുവന്‍ കള്ളപ്പണക്കാരെയും മണിച്ചിത്രത്താഴിട്ടു പൂട്ടുമെന്നും ശോഭ വ്യക്തമാക്കി. 4000 കോടി ആസ്തിയുള്ള സി.പി.എം കള്ളപ്പണമാണ് കേരളത്തില്‍ ഒഴുക്കുന്നതെന്നും പാര്‍ട്ടിയുടെ വസ്തുവകകളും നേതാക്കളുടെ ശമ്പള സ്രോതസ്സും വെളിപ്പെടുത്താമോയെന്നും അവര്‍ ചോദിച്ചു. സഹകരണ മുന്നണിക്കെതിരെ ബി.ജെ.പി സംഘടിപ്പിച്ച ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.