ആപ്പിള്‍ വൈന്‍
ആവശ്യമുള്ള സാധനങ്ങള്‍
ആപ്പിള്‍ നാല് കിലോ
നാരങ്ങാതൊലി പാടയില്ലാതെ ചീകിയത് രണ്ട് നാരങ്ങയുടേത്
നാരങ്ങാനീര് രണ്ട് നാരങ്ങയുടേത്
പഞ്ചസാര രണ്ട് കിലോ
യീസ്റ്റ് രണ്ട് ടീസ്പൂണ്‍
കിസ്മിസ് 250 ഗ്രാം
വെള്ളം ആറ് ലിറ്റര്‍
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ആപ്പിള്‍ തൊലിയോടെ കുരുവില്ലാതെ അരിഞ്ഞിടുക. നാരങ്ങാതൊലി, വെള്ളം, ആപ്പിള്‍ എന്നിവ ഒരുമിച്ച് അടുപ്പില്‍വച്ച് തിളപ്പിക്കുക. 15 മിനിറ്റ് തീ കുറച്ചുവച്ച് തിളപ്പിക്കുക. പഞ്ചസാരയിലേക്ക് ഇത് അരിച്ചൊഴിക്കുക.. നന്നായി ഇളക്കി പഞ്ചസാര അലിയിക്കുക. ചെറുചൂടുള്ളപ്പോള്‍ യീസ്റ്റ് ചേര്‍ക്കുക. നാരങ്ങാനീര് അരിച്ചുചേര്ക്കുക. 24 മണിക്കൂര്‍ അനക്കാതെ മൂടിവയ്ക്കുക. പിറ്റേന്ന് ഭരണിയിലേക്ക് മാറ്റി ഏഴ് ദിവസം അനക്കാതെ വയ്ക്കുക. ശേഷം തുറന്ന് കിസ്മിസ് ചേര്‍ക്കുക. നാല് മാസം അനക്കാതെ വയ്ക്കുക. ശേഷം ഊറ്റി കുപ്പികളിലാക്കി സൂക്ഷിക്കാം. ഊറ്റുന്ന സമയത്ത് രണ്ട് ഗ്രാം പൊട്ടാസ്യം മെറ്റാബൈസള്‍ഫേറ്റ് ചേര്‍ക്കാവുന്നതാണ്.
Photo courtesy : Google /images may be subject to copyright