സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കാന്‍ അനുവദിക്കില്ലന്ന് മുഖ്യമന്ത്രി

സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കാന്‍ അനുവദിക്കില്ലന്ന് മുഖ്യമന്ത്രി

pinarayiതിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കാന്‍ അനുവദിക്കില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖല റിസര്‍വ്വ് ബാങ്കിന്റെ പൂര്‍ണനിയന്ത്രണത്തിലാകുന്നത് അവയുടെ ജനാധിപത്യസ്വഭാവത്തെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം സുതാര്യമാണെന്നും അവിടെ കള്ളപ്പണമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സഹകരണ മേഖലയിലെ നിക്ഷേപങ്ങളെക്കുറിച്ച് ആര്‍ബിഐയ്ക്കും എന്‍ഫോഴ്‌സ്‌മെന്റിനും പരിശോധന നടത്താമെന്നും അതിന് ആരും തടസമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹകരണ ബാങ്കുകള്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണെന്നും നിയമപരമായ നടപടികള്‍ക്ക് വിധേയമായാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും പിണറായി വിശദമാക്കി. സഹകരണ ബാങ്ക് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.