സ്വര്‍ണം കൈവശം വെയ്ക്കുന്നതിനും നിയന്ത്രണം

സ്വര്‍ണം കൈവശം വെയ്ക്കുന്നതിനും നിയന്ത്രണം

s131ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ സ്വര്‍ണ സമ്പാദ്യത്തിലും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ധനകാര്യവകുപ്പാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. വിവാഹിതയായ സ്ത്രീയ്ക്ക് പരാമാവധി കൈവശം വെയ്ക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് 62.5 പവനും (500 ഗ്രാം) അവിവാഹിതയായ സ്ത്രീക്ക് 32.25 (250 ഗ്രാം) പവനുമായി നിജപ്പെടുത്തി. പുരുഷന്മാര്‍ക്ക് കൈവശം വയ്ക്കാന്‍ കഴിയുന്നത് 100 ഗ്രാം സ്വര്‍ണമാണ് (12.5 പവന്‍). മേല്‍സൂചിപ്പിച്ച അളവില്‍ കൂടുതല്‍ സ്വര്‍ണം സൂക്ഷിച്ചാല്‍ ആദായനികുതി വകുപ്പിന് റെയ്ഡിലൂടെ കണ്ടെത്തി പിടിച്ചെടുക്കാമെന്നും ഉത്തരവില്‍ പറയുന്നു. നോട്ടുകള്‍ പിന്‍വലിച്ചതോടെ കള്ളപ്പണം വെളുപ്പിക്കാനായി ആളുകള്‍ സ്വര്‍ണം ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പുതിയ നടപടി.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.