തന്റെ ജീവന്‍ അപകടത്തിലാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തന്റെ ജീവന്‍ അപകടത്തിലാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

rajmohan-unnithanകൊല്ലം: തന്റെ ജീവന്‍ അപകടത്തിലാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തന്റെ മരണം ഉറപ്പായിക്കഴിഞ്ഞെന്നും കെ.മുരളീധരനാണ് തന്നെ വധിക്കാന്‍ ഗുണ്ടകളെ വിട്ടതെന്നും അദ്ദേഹം പറഞ്ഞു. മുരളീധരനെ വിമര്‍ശിച്ചവരെല്ലാം ക്രൂരമര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്നും തനിക്കെതിരെ ഇനിയും ആക്രമണം ഉണ്ടാകുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി. 2004ല്‍ തിരുവനന്തപുരത്ത് നടന്ന ആക്രമണത്തിന്റെ നേര്‍പകര്‍പ്പാണ് കൊല്ലത്ത് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാനായി കൊല്ലം ഡിസിസിയില്‍ എത്തിയപ്പോള്‍ മുരളീധരന്‍ അനുയായികള്‍ ആക്രമിച്ച സംഭവിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം വിവാദപരമായ അഭിപ്രായ പ്രകടനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. പ്രവര്‍ത്തകരില്‍ നിന്നും യുക്തിക്ക് നിരക്കാത്ത കാര്യങ്ങള്‍ ഉണ്ടാകരുതെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും സുധീരന്‍ വ്യക്തമാക്കി.

 

Photo Courtesy: Google/images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.