പാദങ്ങളിലെ കറുത്ത പാടുകള്‍ മാറ്റാം

പാദങ്ങളിലെ കറുത്ത പാടുകള്‍ മാറ്റാം

varbad-pedikuur-kuuned-jalad-spa-69336379പാദങ്ങളിലെ കറുത്ത പാടുകള്‍ മാറ്റാന്‍ ഇതാ ചില പൊടിക്കൈകള്‍…

നാരങ്ങാനീര് – പാദങ്ങളിലെ കറുത്ത പാടുകള്‍ മാറ്റാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ ബ്ലീച്ചാണ് നാരങ്ങാനീര്. പാദങ്ങള്‍ നാരങ്ങാനീര് ഉപയോഗിച്ച് നന്നായി മസാജ് ചെയ്യുന്നത് മൃതകോശങ്ങള്‍ അകറ്റി പാദം സുന്ദരമാക്കും.

തക്കാളി നീരും തേനും – തേനും തക്കാളിനീരും നന്നായി യോജിപ്പിച്ച് പതിവായി പാദങ്ങളില്‍ പുരട്ടുന്നത് കറുത്ത പാടുകള്‍ അകറ്റും.

വൈറ്റ് വിനിഗര്‍ – ഇളംചൂട് വെള്ളത്തില്‍ നാരങ്ങാനീര്, ഗ്ലിസറിന്‍, ഉപ്പ്, വൈറ്റ് വിനിഗര്‍ എന്നിവ കലര്‍ത്തി പാദങ്ങള്‍ 20 മിനിറ്റ് മുക്കിവെയ്ക്കുക. പിന്നീട് ശുദ്ധജലത്തില്‍ പാദങ്ങള്‍ വൃത്തിയായി കഴുകുക.

ഉരുളക്കിഴങ്ങ് – ഉരുളക്കിഴങ്ങും ഒരു പ്രകൃതിദത്ത ബ്ലീച്ചാണ്. ഉരുളക്കിഴങ്ങ് നീര് കാലുകളില്‍ പുരട്ടി 15 മിനിറ്റിനുശേഷം കഴുകിക്കളയുന്നത് പാദങ്ങളിലെ കറുത്ത പാടുകള്‍ അകറ്റും.

തേങ്ങാ വെള്ളം – തേങ്ങാവെള്ളം ഉപയോഗിച്ച് പാദങ്ങള്‍ നന്നായി മസാജ് ചെയ്യുക. 15 മിനിറ്റിനുശേഷം കഴുകിക്കളയാം.

 

Photo Courtesy: Google/images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.