കേരളത്തില്‍ നോട്ട് ക്ഷാമമില്ലെന്ന് കുമ്മനം രാജശേഖരന്‍

കേരളത്തില്‍ നോട്ട് ക്ഷാമമില്ലെന്ന് കുമ്മനം രാജശേഖരന്‍

kummanamതിരുവനന്തപുരം: നോട്ടിനുവേണ്ടി ക്യൂ നില്‍ക്കുന്ന അവസ്ഥ കേരളത്തില്‍ ഇല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നോട്ട് ക്ഷാമമായിരുന്നു കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നമെങ്കില്‍ ഐ.എസ്.എല്‍ ഫൈനല്‍ കാണാന്‍ ഇത്രയധികം തിരക്ക് ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സ്‌പോര്‍ണ്‍സര്‍ ചെയ്യുന്ന സമരമാണ് നടക്കാന്‍ പോകുന്നതെന്നും മനുഷ്യച്ചങ്ങലക്കായി കൈകോര്‍ക്കുന്നവര്‍ റേഷന്‍ കടയില്‍ അരിയുണ്ടോയെന്ന് അന്വേഷിക്കണമെന്നും കുമ്മനം വ്യക്തമാക്കി. നോട്ട് മാറ്റി വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനെ കുറ്റം പറയുന്നവരാണ് മനുഷ്യച്ചങ്ങലക്കായി കേരളം മുഴുവന്‍ ക്യൂ നില്‍ക്കാന്‍ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുന്ന ഉപവാസ സമരത്തിന് ആരംഭം കുറിച്ചു നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy: Google/images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.