ഫോര്‍ച്യൂണര്‍ രണ്ടാമന്‍

ഫോര്‍ച്യൂണര്‍ രണ്ടാമന്‍

the-second-generation-toyota-fortuner2009ല്‍ വിപണിയില്‍ ആദ്യമായി തല കാട്ടിയതിന് ശേഷം ഫോര്‍ച്യുണറിന്റെ വില്‍പനയുടെ കാര്യത്തില്‍ ഇതുവരെ വീഴ്ചയുണ്ടായിട്ടില്ല. സാമ്പത്തികമാന്ദ്യമോ, പലിശനിരക്കിലെ വര്‍ധനയോ ദേശീയ ഹരിത ട്രിബ്യൂണലിന്റെ കര്‍ക്കശ നിയമങ്ങളോ ഒന്നും ഈ വാഹനത്തിന്റെ വില്‍പനയെ ബാധിച്ചില്ല. പൊതുവെ ടൊയോട്ട ബ്രാന്റിനോട് അന്ധമായ ആരാധനയുണ്ടെങ്കിലും, ഫോര്‍ച്യുണറിന്റെ കാര്യത്തില്‍ ഒരു മികച്ച എസ്‌യുവി സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനം ക്യൂ നിന്നത്. എന്നാല്‍ ഫോര്‍ച്യുണറും ഷെവര്‍ലെയുടെ ട്രെയില്‍ ബ്ലേസറും തമ്മിലുള്ള കിടമത്സരം ഹൈ ടെക് മേഖലകളിലേക്ക് കടന്നതോടെ ടൊയോട്ട ഒന്ന് തീരുമാനിച്ചു. ഫോര്‍ച്യുണറിന്‌യുവത്വം തുളുമ്പുന്ന രണ്ടാം ജന്മം നല്‍കുക. അങ്ങനെയിതാ ഫോര്‍ച്യുണറിന്റെ രണ്ടാം തലമുറക്കാരന്‍ വിപണിയില്‍ എത്തുകയാണ്.

ഒറ്റനോട്ടത്തില്‍ പ്രസന്നമായ പ്രകൃതത്തോടുകൂടിയ എസ്‌യുവി എന്നതിനേക്കാള്‍ വില കൂടിയ ഒരു എസ്‌യുവി എന്ന പ്രതീതിയാണ് പുതിയ ഫോര്‍ച്യൂണറിനുള്ളത്. സ്റ്റൈലിന്റെ കാര്യത്തില്‍ ഒട്ടേറെ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു. ശരീരത്തില്‍ കൂടുതല്‍ മസിലുകളും ആകര്‍ഷകമായ വളവുകളും ഉണ്ട്. നേരത്തെ സവിശേഷമായ പ്രവര്‍ത്തനങ്ങളുദ്ദേശിച്ച് മാത്രമാണ് ഫോര്‍ച്യുണറിന്റെ ശരീരത്തിലെ ഓരോ ഭാഗങ്ങളുടെയും രൂപകല്‍പന. തീരെ മെലിഞ്ഞ പുതിയ ഹെഡ്‌ലാമ്പുകളില്‍ എല്‍ഇഡി യൂണിറ്റുകളാണിപ്പോള്‍. അത് ഗ്രില്ലിലേക്കും നീളുന്നു. കാറിന്റ മുഖത്ത് നിറയെ ക്രോമിന്റെ തിളക്കം കാണാം. വശങ്ങളിലെ വാതിലുകളിലും പിന്‍ഭാഗത്തും ഇതുണ്ട്. ഹൈലക്‌സ് പിക്കപ് ട്രക്കിന്റെ രീതിയിലാണ് പുതിയ ഫോര്‍ച്യുണറിന്റെ രൂപകല്‍പന. ഇത് പഴയകാല എസ്‌യുവിയാണ്. പഴയ ലാഡര്‍ ഫ്രെയിം മാതൃകയാണെങ്കിലും ഇതിന്റെ ഷാസിയാണ് സവിശേഷം. അത് കരുത്ത് തെളിയിച്ച ഷാസിയാണ്. ഈ ഷാസിക്ക് മികച്ച സസ്‌പെന്‍ഷനും നല്‍കിയിരിക്കുന്നു. ഇത് ദൂരയാത്ര അനായാസമാക്കും. പുതിയ ഫോര്‍ച്യുണിന് നീളക്കുടുതലും കൂടുതല്‍ വീതിയും 200 കിലോഗ്രാമോളം ഭാരക്കൂടുതലും ഉണ്ട്.

എസ്‌യുവിയുടെ അകത്താണ് വലിയ മാറ്റങ്ങള്‍. ഉപയോഗക്ഷമതയ്ക്ക് മുന്‍തൂക്കം നല്‍കി രൂപകല്‍പന ചെയ്ത പഴയ ഫോര്‍ച്യൂണര്‍ ഡാഷ്‌ബോര്‍ഡ് അടിമുടി മാറി. ഡോര്‍ ട്രിമ്മിന് ചേരുന്നതാണ് പുതിയ പ്രീമിയം ഡാഷ് ബോര്‍ഡ്. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ തികച്ചും പുതിയതും കാഴ്ചയ്ക്ക് സമകാലികവുമാണ്. സെന്‍ട്രല്‍ കണ്‍സോളില്‍ ടച്ച് സ്‌ക്രീനും എച്‌വിഎസി കണ്‍ട്രോളും സ്ഥിതിചെയ്യുന്നു. സ്റ്റിയറിംഗ് വീല്‍ പിടിക്കാന്‍ സുഖമുള്ളതാണ്. ഡ്രൈവിംഗ് പൊസിഷനും സുഖകരമാണ്. പക്ഷെ ഡാഷ് ബോര്‍ഡിന്റെയും ഡോര്‍ പാഡുകളുടെയും ചില ഭാഗങ്ങള്‍ തികച്ചും സാധാരണമായി തോന്നിക്കും. കാറിനൊപ്പം ഒട്ടേറെ സൗകര്യങ്ങളും ലഭ്യമാണ്- ലെതര്‍ സീറ്റുകള്‍, ക്രൂസ് കണ്‍ട്രോള്‍, പാഡില്‍ ഷിഫ്റ്റ് (ക്ലച്ച് പെഡലിന്റെ സഹായമില്ലാതെ ഇലക്ട്രോണിക് സെന്‍സറുകള്‍ വഴി സുഗമമായി ഗിയര്‍ മാറ്റാവുന്ന സംവിധാനം), ഹില്‍ അസിസ്റ്റ് (കുന്ന് കയറുമ്പോള്‍ വാഹനം സുരക്ഷിതമായി ഡ്രൈവ് ചെയ്യാന്‍ സഹായിക്കുന്ന കമ്പ്യൂട്ടര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംവിധാനം), ഇഎസ്പി, ഏഴ് എയര്‍ ബാഗുകള്‍ അങ്ങനെയങ്ങനെ. പക്ഷെ ചില കാര്യങ്ങളില്‍ ഫോര്‍ച്യൂണര്‍ കുറവ് വിളിച്ചറിയിക്കുന്നു. സണ്‍ റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണവ. ഈ വിലയില്‍ ഈ സൗകര്യങ്ങള്‍ കൂടി ആകാമായിരുന്നു.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.