നോട്ട് അസാധുവാക്കല്‍: മോദി രാജി വെയ്ക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: നോട്ട് അസാധുവാക്കി 50 ദിവസങ്ങള്‍ക്ക് ശേഷവും രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജി വെയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാം ശരിയാകുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ പൊള്ളയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്നും നോട്ട് പിന്‍വലിക്കല്‍ വലിയ ബുദ്ധിമുട്ടാണെന്ന് സൃഷ്ടിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാനത്തെ സഹകരണ മേഖല തകര്‍ച്ചയിലാണെന്നും ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റേഷന്‍ വിതരണവും കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണവും താറുമാറായിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Photo Courtesy: Google/images may be subject to copyright