ജയലളിതയുടെ നില അതീവ ഗുരുതരം

ജയലളിതയുടെ നില അതീവ ഗുരുതരം

o-jayalalitha-facebookചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരം. ഞായറാഴ്ച വൈകുന്നേരം ഹൃദയാഘാതമുണ്ടായതോടെ ജയലളിതയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. അപ്പോളോ ആശുപത്രി അധികൃതരാണ് രോഗവിവരം സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കിയത്. കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നുവെന്നാണ് സൂചന. ജയലളിതയുടെ ആരോഗ്യം സംരക്ഷിക്കാനായി ലണ്ടനിലെ വിദഗ്ധ ഡോക്ടര്‍ ഡോ. റിച്ചാര്‍ഡ് ബെയ്‌ലിയുടെ സഹായം തേടിയതായി അപ്പോളോ അധികൃതര്‍ അറിയിച്ചു. അതേസമയം ജയലളിതയുടെ ആരോഗ്യസ്ഥിതി പുറത്തുവന്നതോടെ അപ്പോളോ ആശുപത്രിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നം സംബന്ധിച്ച് മന്ത്രിസഭായോഗം ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും തമിഴ്‌നാട്ടില്‍ ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ അരങ്ങേറി.

 

Photo Courtesy: Google/images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.