കോണ്‍ഗ്രസ് ബി.ജെ.പിയുടെ ബി ടീമായി മാറിയെന്ന് തോമസ് ഐസക്ക്

കോണ്‍ഗ്രസ് ബി.ജെ.പിയുടെ ബി ടീമായി മാറിയെന്ന് തോമസ് ഐസക്ക്

thomas_isaac_facebook3x2തിരുവനന്തപുരം: കോണ്‍ഗ്രസ് ബി.ജെ.പിയുടെ ബി ടീമായി മാറിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേരളത്തില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകുന്നതിന്റെ ജാള്യത മറയ്ക്കാനാണ് ചെന്നിത്തല അടിസ്ഥാന രഹിതമായ ആരോപണവുമായി എത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നോട്ടുക്ഷാമമാണ് കേരളത്തിലെ പ്രതിസന്ധിക്ക് പിന്നിലെന്ന് ചെന്നിത്തലയ്ക്ക് അറിയാമെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതി വ്യത്യസ്തമല്ലെന്നും ധനമന്ത്രി വ്യക്തമാക്കി. റിസര്‍വ്വ് ബാങ്കാണ് നോട്ട് അച്ചടിച്ച് എത്തിക്കേണ്ടതെന്ന വസ്തുത മറന്ന് രമേശ് ചെന്നിത്തല ബി.ജെ.പിക്കു വേണ്ടി വാദിക്കുകയാണെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.

ധനമന്ത്രി തോമസ് ഐസക്ക് റോഡ് ഷോ നടത്തുകയാണെന്നും സാമ്പത്തിക പ്രതിസന്ധിയെ ദീര്‍ഘ വീക്ഷണത്തോടെ സമീപിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

 

 

Photo Courtesy: Google/images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.