ശംഖ് തോല്‍ക്കുന്ന കഴുത്തിനായി…
പെണ്മണികളുടെ ഉറക്കം കെടുത്തുന്ന സൗന്ദര്യപ്രശ്നങ്ങളില്‍ പ്രധാനമാണ് കഴുത്തിലെ കറുപ്പ്. സുന്ദരമായി മിനുക്കിയെടുത്ത മുഖത്തിന്റെ മുഴുവന്‍ ഭംഗിയും കെടുത്താന്‍ ഈ കഴുത്ത് മാത്രം മതി… ഇതാ കവികള്‍ പാടിയ പോലെ വലംപിരിശംഖ് തോല്‍ക്കുന്ന കഴുത്ത് സ്വന്തമാക്കാന്‍ ചില സൗന്ദര്യവിദ്യകള്‍…
കഴുത്ത് എപ്പോഴും ശുചിയാക്കി വെക്കാന്‍ ശ്രദ്ധിക്കുക. കഴുത്തിലെ മൃതകോശങ്ങള്‍ നീക്കാനായി ആഴ്ചയിലൊരിക്കല്‍ സ്ക്രബ്ബ് ചെയ്യാം. ഇടയ്ക്കു ബ്ലീച്ച് ചെയ്യുന്നതും കഴുത്തിന് നിറം നല്‍കും. രാത്രി ഉറങ്ങുന്നതിനുമുന്പ്, ഏതെങ്കിലും മോയിസ്ചറൈസര്‍ ഉപയോഗിച്ച് കഴുത്ത് മസാജ് ചെയ്യുന്നത് നല്ലതാണ്. കഴുത്തിന്റെ ആരോഗ്യത്തിനായി ദിവസവും വ്യായാമം ചെയ്യാം.
അടുത്ത പേജില്‍ തുടരുന്നു