ശംഖ് തോല്‍ക്കുന്ന കഴുത്തിനായി…
ബദാം ഓയില്‍, തണ്ണിമത്തന് നീര് എന്നിവ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് കഴുത്ത് സുന്ദരമാക്കും.
തക്കാളി നീരും വിനാഗിരിയും ചേര്‍ത്ത് പുരട്ടുന്നത് കഴുത്തിലെ കറുപ്പ് നിറം അകറ്റും.
രക്തചന്ദനവും രാമച്ചവും അരച്ച് റോസ് വാട്ടറുമായി യോജിപ്പിച്ച് പുരട്ടുന്നത് കഴുത്തിലെ പാടുകള്‍ ഇല്ലാതാക്കും.
കഴുത്ത് മനോഹരമാവാന്‍ നാല് ടീസ്പൂണ്‍ ഉലുവപ്പൊടി അര ഗ്ലാസ് തൈരില്‍ മിക്സ് ചെയ്ത് കഴുത്തില്‍ തേച്ച ശേഷം ഇരുപത് മിനിട്ട് കഴിഞ്ഞ് കഴുകുക.
രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും രണ്ട് ടേബിള്‍ സ്പൂണ്‍ റോസ് വാട്ടറും ചേര്‍ത്ത മിശ്രിതം പഞ്ഞി കൊണ്ട് കഴുത്തില കറുത്ത ചര്‍മ്മത്തില്‍ പുരട്ടുന്നത് കറുപ്പ് നിറം ഇല്ലാതാക്കും.
അടുത്ത പേജില്‍ തുടരുന്നു