ഔഡിയുടെ പുത്തന്‍ എ4

ഔഡിയുടെ പുത്തന്‍ എ4

audi-a4-943f8fde-1024x768ഇതാ പുതിയ എ4- ഔഡിയുടെ ചൂടപ്പംപോലെ വിറ്റഴിയുന്ന കോംപാക്ട് സെഡാന്‍. ഇത് പഴയ മോഡലില്‍ നിന്നും തികച്ചും വിഭിന്നവും നവീനവുമാണ്. എ3 എന്നത് ഔഡിയുടെ ഏറ്റവും വില കുറഞ്ഞ ശ്രേണിയാണെങ്കില്‍, എ4 തികച്ചും വിപരീതമാണ്. അത് വില്‍പനയില്‍ ഒന്നാമതാണ്. ഔഡിയുടെ തന്നെ ക്യൂ3 മോഡലുമായാണ് എ4 വിപണി പിടിക്കാന്‍ മാറ്റുരച്ചിട്ടുള്ളത്. എപ്പോഴും വിപണിയിലെ ഒന്നാമനായിരുന്നു എ4. പക്ഷെ ആ കെങ്കേമന്‍ മോഡലിനെ എന്തിനാണ് വീണ്ടും ഔഡി പുതുക്കാന്‍ ശ്രമിക്കുന്നത്. പുതിയ മാറ്റം ഇതാണ്- സ്റ്റൈലിംഗിന്റെ കാര്യത്തില്‍ പാരമ്പര്യം പിന്തുടരുമ്പോള്‍ എഞ്ചിന്റെ ചോയ്‌സിന്റെ കാര്യത്തില്‍ പുതിയ വിപ്ലവകരമായ മാറ്റങ്ങളാണ് ഔഡി പുതിയ എ4ലൂടെ ലക്ഷ്യമിടുന്നത്.
ഇക്കുറി 3.2 ലിറ്റര്‍ വി6, രണ്ട് ലിറ്ററിന്റെ ടിഎഫ്എസ്‌ഐ, രണ്ട് ലിറ്ററിന്റെ ടിഡിഐ എന്നിവ ഇല്ല. പുതിയ എ4ല്‍ ഉള്ളത് 1.4 ലിറ്ററിന്റെ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ്. സ്‌കോഡ ഒക്ടാവിയയിലും ഫോക്‌സ് വാഗണ്‍ ജെറ്റയിലും ലഭ്യമായ അതേ എഞ്ചിനാണിത്. വിപണി പെട്രോള്‍ കാറിലേക്ക് നീങ്ങുന്ന പൊതുവായ അന്തരീക്ഷത്തില്‍ ഇത് ശരിയായ തീരുമാനമാണെന്ന് ഔഡി പറയുന്നു. എന്തായാലും ലിറ്ററിന് 17.4 കിലോമീറ്ററാണ് എ4 വച്ചുനീട്ടുന്ന വാഗ്ദാനം. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്ററിലേക്ക് കുതിക്കാന്‍ കാറിന് വേണ്ടത് വെറും 8.5 സെക്കന്റുകള്‍ മാത്രം. എല്ലാ കാര്‍ കമ്പനികളും അവരവരുടെ കാറുകളുടെ ഭാരം കുറയ്ക്കുന്ന തിരക്കിലാണ്. പല കാറുകളും തൊട്ടുമുമ്പത്തെ മോഡലുകളേക്കാള്‍ 100 കിലോഗ്രാമെങ്കിലും ഭാരം കുറക്കുന്നുണ്ട്. അതിനനുസരിച്ച് ഈ കാറുകളുടെ വേഗതയും കാര്യമായി കുറയാറുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ ഔഡി വേറിട്ട് സഞ്ചരിക്കുന്നു. എ4ന്റെ ഭാരം കുറച്ചെങ്കിലും വേഗത കുറക്കാന്‍ ഔഡി തയ്യാറായിട്ടില്ല.

പുതിയ എ4 മുന്‍ഗാമിയേക്കാള്‍ വീതി അല്‍പം കുറവാണ്. പുതിയ കാറിന്റെ ഹെഡ്‌ലാമ്പുകള്‍ ചെറുതും മെലിഞ്ഞിട്ടുമാണ്. വില കൂടിയ മോഡലുകളില്‍ മാട്രിക്‌സ് എല്‍ഇഡി ലൈറ്റാണ്. ഫ്രണ്ട് ഗ്രില്‍ ഹെക്‌സഗണ്‍ ആണ്. ഇതിന് താഴെയുള്ള എയര്‍ഡാം കൂടുതല്‍ വ്യക്തമായി കാണാവുന്ന രീതിയിലാണ് ഘടിപ്പിച്ചിരിക്കുന്നത്. വശങ്ങളിലെ കണ്ണാടികള്‍ ഡോറുകളില്‍ അല്ല പിടിപ്പിച്ചിരിക്കുന്നത്. പക്ഷെ എ പില്ലറുകളിലാണ്. ഒറ്റനോട്ടത്തില്‍ പിന്‍ഭാഗത്ത് നിന്നും നോക്കിയാല്‍ പഴയ കാര്‍ തന്നെ എന്ന് തോന്നിപ്പോകും. പക്ഷെ കാറിന് ചുറ്റുമുള്ള ക്യാരക്ടര്‍ ലൈന്‍ കൂടുതല്‍ വ്യക്തമാണ്. ഡ്രാഗും എയര്‍ നോയ്‌സും കുറക്കുന്ന കാര്യത്തിലും എ4 വിജയമാണ്. കാറിന്റെ സിഡി വെറും 0.23 മാത്രമാണ്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.