സഹകരണ ബാങ്കുകളിലെ പ്രതിസന്ധി ഗുരുതരമെന്ന് സുപ്രീം കോടതി

സഹകരണ ബാങ്കുകളിലെ പ്രതിസന്ധി ഗുരുതരമെന്ന് സുപ്രീം കോടതി

supreme courtന്യൂഡല്‍ഹി: സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രശ്‌നം അതിഗുരുതരമാണെന്ന് സുപ്രീം കോടതി. ഗ്രാമീണ മേഖലയിലുള്ള ആളുകള്‍ സഹകരണ പ്രതിസന്ധിമൂലം ബുദ്ധിമുട്ടിലാണെന്നും ജനങ്ങളുടെ ദുരിതമകറ്റാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം. നോട്ട് അസാധുവാക്കല്‍ മൂലമുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. അതേസമയം സഹകരണ മേഖലയില്‍ ബാങ്ക് ഇടപാടിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ കുറവായതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. സഹകരണ ബാങ്കുകളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലെന്നും വ്യാജനോട്ടുകള്‍ കണ്ടെത്താന്‍ മതിയായ സംവിധാനമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സുപ്രീം കോടതി തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.