എടിഎമ്മില്‍ നിന്നും ഒരു ദിവസം 10,000 രൂപ പിന്‍വലിക്കാം
ന്യൂഡല്‍ഹി: എടിഎമ്മില്‍ നിന്നും ഒരു ദിവസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. 4,500 രൂപയില്‍ നിന്ന് 10,000 രൂപയായാണ് ഉയര്‍ത്തിയത്. എന്നാല്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയില്‍ മാറ്റം വരുത്തിയിട്ടില്ല. 24,000 രൂപയാണ് ആഴ്ചയില്‍ പിന്‍വലിക്കാനാവുന്നത്. നോട്ട് അസാധുവാക്കിയ ശേഷം എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുക 2,500 രൂപയായി നേരത്തെ നിജപ്പെടുത്തിയിരുന്നു. നവംബര്‍ 8നാണ് കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചത്.
Photo Courtesy : Google/images may be subjected to copyright