സ്വാശ്രയ കോളേജുകള്‍ കച്ചവട സ്ഥാപനങ്ങളായി മാറിയെന്ന് മുഖ്യമന്ത്രി

സ്വാശ്രയ കോളേജുകള്‍ കച്ചവട സ്ഥാപനങ്ങളായി മാറിയെന്ന് മുഖ്യമന്ത്രി

pinarayiകോഴിക്കോട്: സ്വാശ്രയ കോളേജുകള്‍ കച്ചവട സ്ഥാപനങ്ങളായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ത്ഥി പ്രവേശനത്തിലെ ഈ കൊടിയ അഴിമതി അംഗീകരിക്കാനാവില്ലെന്നും പിണറായി പറഞ്ഞു. അധ്യാപക നിയമനത്തില്‍ ഉള്‍പ്പെടെ ചെറിയ തോതില്‍ തുടങ്ങിയ ഡൊണേഷന്‍ പിന്നീട് ലേലം വിളിയായി മാറിയെന്നും ഇത്തരത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ വിജിലന്‍സിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യകാലത്ത് സാമൂഹ്യസേവന മാതൃകയിലാണ് ക്രൈസ്തവ മിഷനറിമാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ അവരും വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമായി മാറിയെന്നും പിണറായി കുറ്റപ്പെടുത്തി. കോഴിക്കോട് ദേവഗിരി കോളജിന്റെ വജ്ര ജൂബിലി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

Photo Courtesy : Google/images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.