മോദി ഇന്ത്യയെ ഹിരോഷിമയും നാഗസാക്കിയുമാക്കിയെന്ന് ശിവസേന

മോദി ഇന്ത്യയെ ഹിരോഷിമയും നാഗസാക്കിയുമാക്കിയെന്ന് ശിവസേന

FILE PHOTO - India's Prime Minister Narendra Modi speaks to the media inside the parliament premises on the first day of the winter session in New Delhi, India, November 16, 2016. To match Analysis INDIA-MODI/CORRUPTION-BANKS. REUTERS/Adnan Abidi/File Photo

മുംബൈ: നോട്ട് നിരോധനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ ഹിരോഷിമയും നാഗസാക്കിയുമാക്കി മാറ്റിയെന്ന് ശിവസേന. രണ്ടാംലോക മഹായുദ്ധ കാലത്ത് ഇവിടെ അണുബോംബ് വര്‍ഷിച്ച പോലെയാണ് മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചതെന്നും ഈ തീരുമാനത്തിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ന്നു തരിപ്പണമായന്നും ശിവസേന കുറ്റപ്പെടുത്തി. പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ എഴുതിയ എഡിറ്റോറിയലിലാണ് മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന രംഗത്തെത്തിയത്. ആരെയും വകവെയ്ക്കാതെയാണ് പ്രധാനമന്ത്രി നോട്ടുകള്‍ പിന്‍വലിച്ചതെന്നും ഇക്കാര്യത്തില്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ നിര്‍ദേശങ്ങള്‍ പോലും കണക്കിലെടുത്തില്ലെന്നും ശിവസേന ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. മന്ത്രിസഭയിലെ ബധിരരും മൂകരുമായ മന്ത്രിമാരെ പോലെയാണ് ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്ത് ഊര്‍ജിത് പട്ടേല്‍ ഇരിക്കുന്നതെന്നും സാമ്‌ന ആരോപിച്ചു.

 

Photo Courtesy : Google/images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.