കണ്ണൂര്‍ കൊലപാതകം: സി.പി.എമ്മിന് ബന്ധമില്ലെന്ന് കോടിയേരി

കണ്ണൂര്‍ കൊലപാതകം: സി.പി.എമ്മിന് ബന്ധമില്ലെന്ന് കോടിയേരി

kodiyeriതിരുവനന്തപുരം: കണ്ണൂരിലെ ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സി.പി.എമ്മിന് ബന്ധമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസിലെ പ്രതികളെ കണ്ടെത്തി എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകികളെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ അല്ലെന്നാണ് അറിവെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച രാത്രി 11.30ഓടെയാണ് ബി.ജെ.പി പ്രവര്‍ത്തകനായ അണ്ടല്ലൂര്‍ സ്വദേശി സന്തോഷ് വെട്ടേറ്റ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പി ഹര്‍ത്താല്‍ ആചരിക്കുകയാണ്.

 

 

Photo Courtesy : Google/images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.