പുളിശേരി
ആവശ്യമുള്ള സാധനങ്ങള്‍
മോര് ഒരു കപ്പ്
സവാള ഒരെണ്ണം(അരിഞ്ഞത്)
ഇഞ്ചി ഒരു ചെറിയ കഷണം
വെളുത്തുള്ളി നാല് അല്ലി
മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
പച്ചമുളക് മൂന്നെണ്ണം (നെടുവേ കീറിയത്)
കടുക് ഒന്നര ടീസ്പൂണ്‍
ഉണക്കമുളക് മൂന്നെണ്ണം
എണ്ണ ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് പാകത്തിന്
കറിവേപ്പില മൂന്ന് തണ്ട്
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടയില് എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ശേഷം സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി എന്നിവ വഴറ്റുക. അല്‍പ്പം മഞ്ഞള്‍പ്പൊടിയും ചേര്‍ക്കാം. തീ കുറച്ചതിന് ശേഷം മോരും ഉപ്പും ഒഴിച്ച് നന്നായി ഇളക്കുക. ചൂടായിക്കഴിയുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി വയ്ക്കാം. തിളയ്ക്കരുത്. കറിവേപ്പിലയും ചേര്‍ത്ത് അടച്ചുവയ്ക്കാം.
Photo Courtesy : Google/ images may be subject to copyright