സര്‍ക്കാര്‍ പോലീസിന്റെ മനോവീര്യം തകര്‍ക്കുകയാണെന്ന് കുമ്മനം

സര്‍ക്കാര്‍ പോലീസിന്റെ മനോവീര്യം തകര്‍ക്കുകയാണെന്ന് കുമ്മനം

kummanamതിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാര്‍ പോലീസിന്റെ മനോവീര്യം തകര്‍ക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സി.പി.എം പ്രവര്‍ത്തകര്‍ പോലീസിനെ വെല്ലുവിളിക്കുന്ന ആക്രമണങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ ആക്രമണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഭരിക്കുന്നവരുടെ താല്്പര്യം മാത്രമാണ് പോലീസ് സംരക്ഷിക്കുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തി. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.