ഈസി പോര്‍ക്ക് പിരളന്‍
ചേരുവകള്‍
പോര്‍ക്ക് – 1/2 കിലോ
സവാള – 2
ഇഞ്ചി – ചെറിയ കഷണം
വെളുത്തുള്ളി – 12 അല്ലി
പച്ചമുളക് -3
വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍
ഗരം മസാല – 1/4 ടീസ്പൂണ്‍
മല്ലിപ്പൊടി – 1/2 ടീസ്പൂണ്‍
കറിവേപ്പില – 2 തണ്ട്
മല്ലിയില – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
നന്നായി കഴുകി വൃത്തിയാക്കിയ പോര്‍ക്കില്‍ ഉപ്പ്, മഞ്ഞള്‍പ്പൊടി, കറിവേപ്പില എന്നിവ ചേര്‍ത്ത് കുക്കറില്‍ 15 വിസില്‍ കേള്‍ക്കുന്നതുവരെ വേവിക്കുക. ഒരു പാനില്‍ വെളിച്ചെണ്ണയൊഴിച്ച് സവാള വഴറ്റുക. പകുതി വഴന്നുവരുമ്പോള് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കുക. നന്നായി മൂക്കുമ്പോള്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഗരംമസാല എന്നിവ ചേര്‍ക്കുക. മസാലയുടെ പച്ചമണം മാറുമ്പോള്‍ വേവിച്ചുവെച്ച പോര്‍ക്ക് ചേര്‍ത്തിളക്കുക. ഇതിലേക്ക് മല്ലിയില ചേര്‍ത്തശേഷം 20 മിനിറ്റ് ചെറുതീയില്‍ അടച്ചുവെച്ച് വേവിക്കുക.
Photo Courtesy : Google/images may be subjected to copyright