എം.എം. മണിയെ മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്ന് യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്

എം.എം. മണിയെ മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്ന് യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്

chennithala1തിരുവനന്തപുരം: എം.എം. മണിയെ മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി. അഞ്ചേരി ബേബി വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മണി മന്ത്രിസഭയില്‍ തുടരുന്നത് രാഷ്ട്രീയ അധാര്‍മ്മികതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല കത്ത് നല്‍കിയത്. കൊലക്കേസ് പ്രതി മന്ത്രിസഭയില്‍ തുടരുന്നത് അതീവ ഉത്കണ്ഠ ഉണ്ടാക്കുന്ന കാര്യമാണെന്നും ഇത്തരം കാര്യങ്ങളില്‍ യെച്ചൂരി ഉള്‍പ്പെടെയുള്ള സിപിഎം ദേശീയ നേതാക്കള്‍ സ്വീകരിക്കാറുള്ള നിലപാടിന് കടക വിരുദ്ധവുമാണെന്നും ചെന്നിത്തല ആരോപിച്ചു. കൊലക്കേസില്‍ വിചാരണ ചെയ്യപ്പെടുന്ന വ്യക്തി മന്ത്രിയായി തുടരുന്നത് ഇന്ത്യയില്‍ ഇതാദ്യമായിരിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണി മന്ത്രിയായി തുടരുന്നതിനെ ചോദ്യം ചെയ്ത് സി.പി.എമ്മിലെ മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് നല്‍കിയ കത്ത് പരിഗണിക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി. അഞ്ചേരി ബേബി വധക്കേസില്‍ മണിയുടെ വിടുതല്‍ ഹര്‍ജി തൊടുപുഴ അഡീഷണല്‍ സെഷന്‍ കോടതി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തല കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കിയത്.

 

Photo Courtesy : Google/images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.