ചലച്ചിത്ര താരം ഓംപുരി അന്തരിച്ചു

ചലച്ചിത്ര താരം ഓംപുരി അന്തരിച്ചു

om-puri-3മുംബൈ: പ്രശസ്ത സിനിമാതാരം ഓംപുരി അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. 1976ല്‍ മറാത്തി സിനിമയായ ഘാഷിറാം കോട്വാല്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്ത് എത്തിയ അദ്ദേഹം ഹിന്ദി, ഇംഗ്ലീഷ്, മാറാത്തി, പഞ്ചാബി, കന്നട, മലയാളം തുടങ്ങി നിരവദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. പാക്കിസ്ഥാനി, ബ്രിട്ടീഷ്, ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി. ആര്‍ട് സിനിമകളിലും കച്ചവട സിനിമകളിലും ഒരുപോലെ തിളങ്ങിയ ഓംപുരിയെ 1990ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു.

 

Photo Courtesy : Google/images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.