ലാറ്റിനമേരിക്കന്‍ ചെങ്കോട്ടയിലേക്ക് ഒരു യാത്ര
കമ്മ്യൂണിസം എന്നത് സങ്കീര്‍ണ്ണമായ ഒരു രാഷ്ട്രീയ സിദ്ധാന്തമാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് മുമ്പ് ഭൂമിയിലെ മൂന്നില്‍ രണ്ടുഭാഗം ജനങ്ങളുടെയും വിശ്വാസം നേടിയിരുന്ന കമ്മ്യൂണിസം പിന്നീട് വളര്‍ച്ചാഘട്ടം നഷ്ടപ്പെട്ട് വന്‍തോതില്‍ ചുരുങ്ങാന്‍ തുടങ്ങി. പക്ഷെ ചില കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ മരിക്കാന്‍ കൂട്ടാക്കിയില്ല. ആ രാഷ്ട്രങ്ങളിലെ ജനങ്ങള്‍ കമ്മ്യൂണിസത്തെ കാത്ത് സൂക്ഷിച്ചു. അവര്‍ അവരുടെ കമ്മ്യൂണിസ്റ്റ് ജീവിതം സന്തോഷപൂര്‍വ്വം നയിച്ചു. കമ്മ്യൂണിസ്റ്റ് ക്യൂബ എന്നറിയപ്പെടുന്ന ക്യൂബ ഇക്കൂട്ടത്തില്പ്പെട്ട രാഷ്ട്രമാണ്.
വടക്കന്‍ കരീബിയന്‍ മേഖലയിലാണ് ക്യൂബ സ്ഥിതിചെയ്യുന്നത്. സ്പെയിനിന്റെ കോളനിയായി മാറും മുമ്പ് അമേരിന്ത്യന്‍ ഗോത്രവംശക്കാരുടെ നാടായിരുന്നു ഇത്. 1898ല്‍ അമേരിക്ക ക്യൂബയെ സ്പെയിനില്‍ നിന്നും മോചിപ്പിച്ചു. പകരം മറ്റൊരു സ്വേച്ഛാധിപതിയ്ക്ക് രാജ്യത്തെ കൈമാറി. അങ്ങനെ ക്യൂബ ഫല്ഗനീഷ്യൊ ബാറ്റിസ്റ്റ എന്ന നിന്ദ്യനായ ഭരണാധികാരിയുടെ കൈപ്പിടിയിലായി. ക്യൂബക്കാര്‍ ഏകാധിപതിയുടെ ഭരണത്തിന് കീഴില്‍ കഷ്ടപ്പെടുമ്പോള്‍ കുറേശ്ശെയായി കമ്മ്യൂണിസ്റ്റ് സിദ്ധാന്തം അവരുടെ ഹൃദയത്തില്‍ കൂടുകെട്ടി. ഒടുവില്‍ 1959ല്‍ കമ്മ്യൂണിസ്റ്റ് പോരാളികള്‍ ബാറ്റിസ്റ്റയെ പുറത്താക്കി, ക്യൂബയില്‍ കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക് സ്ഥാപിച്ചു. ഫിദല്‍ കാസ്ട്രൊ എന്ന നേതാവിന്റെ കീഴിലായിരുന്നു ഈ മാറ്റം. പിന്നീട് രാജ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ക്യൂബയുടെ ഭരണത്തിന്‍കീഴില്‍ ആയി.
ക്യൂബ ഒരു ബഹു-വംശീയ രാഷ്ട്രമാണ്. ഗോത്ര ജീവിതം, കൊളോണിയല്‍ ആക്രമണം, കമ്മ്യൂണിസ്റ്റ് ഭരണം, കുടിയേറ്റത്തൊഴിലാളികളുടെ നുഴഞ്ഞുകയറ്റം എന്നിങ്ങനെ എല്ലാ ഘടകങ്ങളും കൊണ്ട് ക്യൂബയ്ക്ക് വൈവിധ്യവും സമ്പന്നവും ആയ സംസ്കാരവും പാരമ്പര്യവും ലഭിച്ചു. ക്യൂബന്‍ ദ്വീപ്, ഇസ്ല ഡി വ ജുവെന്റുഡ്, മറ്റ് ചില ദ്വീപുകള്‍ എന്നിവയുടെ കൂട്ടായ്മയാണ് ക്യൂബ. മനോഹരമായ ബീച്ചുകള്‍, പാരമ്പര്യ സൈറ്റുകള്‍, പ്രകൃതി ഭംഗി, കൊട്ടാരങ്ങള്‍, പള്ളികള്‍, ചരിത്രസ്ഥലങ്ങള്‍ എന്നിവ ചേരുന്ന ക്യൂബ നല്ലൊരു വിനോദസഞ്ചാര കേന്ദ്രമാണ്.
അടുത്ത പേജില്‍ തുടരുന്നു