ലാറ്റിനമേരിക്കന്‍ ചെങ്കോട്ടയിലേക്ക് ഒരു യാത്ര

ലാറ്റിനമേരിക്കന്‍ ചെങ്കോട്ടയിലേക്ക് ഒരു യാത്ര

cuba1കടലിനടിയില്‍ അന്വേഷിക്കാനുള്ള ഏറ്റവും മികച്ചയിടം കയോപിയെഡ്ര അണ്ടര്‍വാട്ടര്‍ പാര്‍ക്ക് ആണ്. ഈ പ്രദേശത്തെ ഏറ്റവും ജനപ്രിയ കേന്ദ്രമാണിത്. ട്രിനിഡാഡ് എന്ന യുനെസ്‌കോ വേള്‍ഡ് ഹെറിറ്റേജ് കേന്ദ്രം നിങ്ങളെ 17ാം നൂറ്റാണ്ടിലേക്ക് കൂട്ടിക്കൊണ്ട് പോകും. ഇവിടം കല്ല് പാകിയ തെരുവുകളും പുരാതന പ്രതിമകളും പുനരുദ്ധരിച്ച കെട്ടിടങ്ങളും വാസ്തുശില്‍പകലകളും കാണാം. ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നത് വെറുത്താലും ഈ കേന്ദ്രത്തെ നിങ്ങളുടെ യാത്രാലിസ്റ്റില്‍ നിന്നും വിട്ടുകളയാന്‍ തോന്നില്ല. ഇവിടുത്തെ തൂണുകളും ചുമരുകളും ആയിരക്കണക്കിന് കഥകള്‍ പറഞ്ഞുതന്നേക്കാം.

ഹോളി ട്രിനിറ്റി പള്ളി, സെന്റ് ഫ്രാന്‍സിസ് പള്ളിയും മഠവും, പിയാസ മേയര്‍, കൊളോണിയല്‍ ആര്‍ക്കിടെക്ചര്‍ മ്യൂസിയം, പലാസിയോ ബ്രൂനെറ്റ്, കാസ ഡി ആള്‍ഡെമാന്‍ ഓറിറ്റ്‌സ്, സാങ്റ്റി സ്പിരിറ്റസ് എന്നിങ്ങനെ വിട്ടുകളയാന്‍ പറ്റാത്ത ഒരു പാട് സ്ഥലങ്ങളുണ്ട്.
ക്യൂബ എന്നാല്‍ ബീച്ചുകളും ചരിത്ര സ്മാരകങ്ങളും ആണെന്ന മുന്‍വിധി തെറ്റാണ്. ക്യൂബയ്ക്ക് സജീവമായ കാര്‍ഷിക സംസ്‌കാരമുണ്ട്. അവര്‍ക്ക് നിരവധി കാര്‍ഷിക ഭൂമിയും, കൃഷിത്തോട്ടങ്ങളും കാര്‍ഷിക വ്യവസായങ്ങളും ഉണ്ട്. സിയറ ഡി ലോസ് ഓര്‍ഗനോസിലെ ഒരു താഴ്‌വരയാണ് പാര്‍ക് നാഷണല്‍ വിനെയ്ല്‍സ്. പിനാര്‍ ഡെല്‍ റിയോയുടെ വടക്കായാണ് ഇത് സ്ഥിതി ചെയ്യുന്നത്. പാര്‍ക്കിനടുത്തായി പുകയില, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ വിളയിക്കുന്ന ധാരാളം സ്ഥലങ്ങളുണ്ട്. ക്യൂബയിലെ കൃഷിരീതികളും ശൈലികളും പഠിക്കണമെന്നുണ്ടെങ്കില്‍ ഒരു കുതിരയെ വാടകക്കെടുത്ത് കൃഷിസ്ഥലങ്ങള്‍ സന്ദര്‍ശിക്കാം..

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.