ലാറ്റിനമേരിക്കന്‍ ചെങ്കോട്ടയിലേക്ക് ഒരു യാത്ര

ലാറ്റിനമേരിക്കന്‍ ചെങ്കോട്ടയിലേക്ക് ഒരു യാത്ര

cubanകമ്മ്യൂണിസ്റ്റ് വിപ്ലവത്തെക്കുറിച്ച് അറിയാന്‍ സന്ദര്‍ശിക്കേണ്ട ഇടമാണ് സാന്റ ക്ലാര. ഈ മണ്ണില്‍ ഇപ്പോഴും കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ ചൂടുണ്ട്. 1958ല്‍ ചെ ഗുവേര ക്യൂബയിലെ സ്വേച്ഛാധിപതിക്കെതിരെ നടത്തിയ അവസാന യുദ്ധം ഇവിടെവെച്ചായിരുന്നു. ചെയുടെ ശരീരം അടക്കിയതും ഇവിടെയാണ്. ഇവിടെ വിപ്ലവത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുന്ന നിരവധി മ്യൂസിയങ്ങള്‍ ഉണ്ട്. കമാന്റഡെ ഏണസ്റ്റ് ചെ ഗുവേര, മ്യൂസിയോ ഹിസ്‌റ്റോറികോ ഡി ല റെവലൂഷന്‍, മോനുമെന്റൊ ആ ല ടോംഡെല്‍ ട്രെന്‍ബ്ലിന്റാഡോ എന്നിവയാണ് പ്രധാന മ്യൂസിയങ്ങള്‍.

ഇവിടെ ചെയുടെ ഒരു വെങ്കല പ്രതിമയുണ്ട്. ഇതിനൊപ്പം ചെയുടെ ഒരു കത്തുമുണ്ട്. കാസ്‌ട്രോയ്ക്ക് അയച്ച ചെയുടെ അവസാന കത്താണിത്. പ്ലാസ ഡി ല റെവലൂഷന്‍ മറ്റൊരു വിപ്ലവ സ്മാരകമാണ്. ജോസ് മാട്രി ഒരു ക്യൂബന്‍ ദേശീയ നേതാവാണ്. ഇദ്ദേഹത്തിന്റെ ഒരു ആകര്‍ഷക പ്രതിമയും ഇവിടെയുണ്ട്. ഇത് രാജ്യത്തെ പ്രധാന കേന്ദ്രമാണ്. ക്യൂബക്കാരുടെ അഭിമാനകരമായ ഇടമാണ്.

ഇനി ബീച്ചിലേക്ക് മടങ്ങിപ്പോകാം. ക്ഷീണിതമായ ഒരു യാത്രയ്ക്ക്‌ശേഷം അല്‍പം വിശ്രമത്തിനായി ഉറ്റുനോക്കാവുന്ന ഇടമാണ് ബീച്ച്. രാജ്യത്തെ ഏറ്റവും മികച്ച ബീച്ചാണ് പാരഡൈസ് ബീച്ച് എന്നറിയപ്പെടുന്ന പ്ലായ പരൈസോ ബീച്ച്. വെള്ള മണലും നീലക്കടലും ശാന്തമായ അന്തരീക്ഷവും നിങ്ങളുടെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കും. ഇത് തികച്ചും സ്വര്‍ഗ്ഗീയമാണ്. ശരീരവും മനസ്സും ഒരു പോലെ ശാന്തമാക്കാന്‍ പറ്റിയ ഇടം.

ഭക്ഷണപ്രിയനല്ലെങ്കില്‍ ക്യൂബന്‍ ഭക്ഷ്യവിഭവങ്ങള്‍ പരീക്ഷിക്കേണ്ടെന്ന് പൊതുവെ ഉപദേശിക്കപ്പെടാറുണ്ട്. കരീബിയന്‍-സ്പാനിഷ് വിഭവങ്ങളുടെ സംഗമമാണ് ക്യൂബന്‍ ഭക്ഷ്യവിഭവങ്ങള്‍.

എന്തായാലും ഈ കമ്മ്യൂണിസ്റ്റ് കോട്ടയ്ക്ക് ആയിരക്കണക്കിന് കഥകള്‍ പങ്കുവെക്കാനുണ്ട്. സൗഹൃദത്തിന്റെ രാജ്യമാണിത്. ഒരിക്കലെങ്കിലും ഈ കമ്മ്യൂണിസ്റ്റ് സ്വര്‍ഗ്ഗം സന്ദര്‍ശിക്കൂ. ക്യൂബ വിടും മുമ്പ് ഒരു ക്യൂബന്‍ സിഗാര്‍ കൂടി പരീക്ഷിക്കാന്‍ മടികാട്ടേണ്ട.

 

Photo Courtesy : Google/images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.