ലാറ്റിനമേരിക്കന്‍ ചെങ്കോട്ടയിലേക്ക് ഒരു യാത്ര

ലാറ്റിനമേരിക്കന്‍ ചെങ്കോട്ടയിലേക്ക് ഒരു യാത്ര

cuba_havana_sunset_4ഓള്‍ഡ് ഹവാന, വറാഡെറോ, ട്രിനിഡാഡ്, ഗ്വാര്‍ഡലവാക, പ്ലായ പറൈസോ, കായോ ലാര്‍ഗോ ഡെല്‍ സുര്‍, കായോ കോകൊ, പാര്‍ക് നാഷണല്‍ വിനെയ്ല്‍സ്, ബറകോവ, മലെകോണ്‍, സാന്റ ക്ലാര, കാസ്റ്റിലോ ഡെ സാന്‍ പെഡ്രൊ ഡെല്‍ മൊറൊ, പെനിന്‍സുല ഡെ സപാട, പാര്‍ക് ഹിസ്റ്റോറികോ മിലിറ്റര്‍, പ്ലാസ ഡെ ല റെവലൂഷ്യന്‍ തുടങ്ങിയവയാണ് ക്യൂബയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍.

ഒരു ക്യൂബന്‍ യാത്ര തുടങ്ങുമ്പോള്‍, ഒരു കാര്യം മറക്കരുത്; നിങ്ങള്‍ കാണാന്‍ പോകുന്ന ഓരോന്നും വ്യത്യസ്തവും വിവരങ്ങള്‍ നിറഞ്ഞതുമാണ്. അതുകൊണ്ട് തിരക്ക് കൂട്ടരുത്. അതിനാല്‍ ക്യൂബയിലേക്ക് യാത്ര പുറപ്പെടുംമുമ്പേ നല്ലൊരു പഠനം നടത്തുന്നത് നല്ലതാണ്.

ലോക പൈതൃക സൈറ്റാണ് ഓള്‍ഡ് ഹവാന. ഒട്ടേറെ ചരിത്ര ഇടങ്ങളുള്ള പ്രദേശമായ ഇവിടം നല്ലതുപോലെ സംരക്ഷിക്കപ്പെടുന്നു. പ്ലാസ ഡി ല കത്തീഡ്രല്‍, ബോഡെഗ്യുറ്റാഡെല്‍ മീഡിയൊ, കാസ്റ്റിലോ ഡി ല റിയല്‍ ഫ്യുവെര്‍സ എന്നിവയാണ് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. കാറ്റിന്റെ സംഗീതം കേട്ട് നിരവധി ചരിത്രസ്ഥലങ്ങള്‍ നിരീക്ഷിച്ച് നിങ്ങള്‍ക്ക് നഗരം ചുറ്റാം. ഒപ്പം അല്‍പം അമൂല്യവിജ്ഞാനം നേടുകയും ചെയ്യാം. ഹവാന നിങ്ങളെ ഒരിക്കലും ബോറടിപ്പിക്കില്ല. നഗരത്തില്‍ കയറും മുമ്പ് പ്ലാസ വിയെജ സന്ദര്‍ശിക്കാന്‍ മറക്കരുത്. ആളുകള്‍ കൂട്ടംകൂടുന്ന ഇവിടുത്തെ ഏറ്റവും ആവേശമുണര്‍ത്തുന്ന ഇടമാണിത്.

മനസ്സിനെ ശാന്തമാക്കാം. ഒരു ഇളംചൂടുള്ള കടല്‍ക്കാറ്റിന്റെ അനുഭവം അതിന് നല്‍കാം. ഇവിടുത്തെ ഒരു മനോഹരകടല്‍ത്തീരം വറാഡെറോ സന്ദര്‍ശിക്കാന്‍ മറക്കരുത്. കടല്‍ത്തീരത്ത് നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളും കാണാം. നിങ്ങള്‍ക്ക് ഇതില്‍ താമസം തേടാം. അല്‍പം ചെലവ് കൂടിയെന്നിരിക്കും. ബീച്ചിന് പുറമെ ചെറിയ തടാകങ്ങള്‍, രാജകീയ റെസ്റ്റോറന്റുകള്‍, പൂന്തോട്ടങ്ങള്‍എന്നവിയും കാണാം. സ്‌കൈ ഡൈവിങ്, ഡീപ് സീ ഫിഷിംഗ്, മറ്റ് സാഹസികതകള്‍ എന്നിവയും അനുഭവിക്കാം.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.