എല്‍.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് രമേശ് ചെന്നിത്തല

എല്‍.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് രമേശ് ചെന്നിത്തല

rameshന്യൂഡല്‍ഹി: എല്‍.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുമുന്നണി സര്‍ക്കാരിന് ഭരിക്കാന്‍ അറിയില്ലെന്നും സമരം ചെയ്യാന്‍ മാത്രമാണ് പരിചയമെന്നും അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ഭരണം ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കിയെന്നും ജനങ്ങളുടെ പ്രതിസന്ധികളില്‍ മുഖ്യമന്ത്രി ഇടപെടുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സി.പി.എം നേതാക്കള്‍ക്കെതിരെ ആരോപണമുണ്ടാകുമ്പോള്‍ വിജിലന്‍സ് നിഷ്‌ക്രിയമാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിണറായി മുണ്ടുടുത്ത മോദിയാണെന്ന് സിപിഐ തന്നെ പറഞ്ഞു കഴിഞ്ഞുവെന്നും കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Photo Courtesy : Google/images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.