ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: ജസ്റ്റിസ് ജഗ്ദിഷ് സിംഗ് ഖേഹര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസായി സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലി കൊടുത്തു. ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ വിരമിച്ച ഒഴിവിലാണ് ഖേഹര്‍ ചുമതലയേറ്റത്. ഇന്ത്യയുടെ 44ാമത് ചീഫ് ജസ്റ്റിസായ ഖേഹര്‍ സിഖ് വിഭാഗത്തില്‍ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസ് കൂടിയാണ്. ഓഗസ്റ്റ് 27 വരെ അദ്ദേഹം ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും. മുന്‍ ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറാണ് ജെ എസ് ഖേഹറിനെ അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ ചെയ്യത്. നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനായിരുന്നു ജഗ്ദിഷ് സിംഗ് ഖേഹര്‍.
Photo Courtesy : Google/images may be subjected to copyright