ലോ അക്കാദമി സമരം പൊതുപ്രശ്‌നമാണെന്ന് വി.എസ് അച്യുതാനന്ദന്‍

ലോ അക്കാദമി സമരം പൊതുപ്രശ്‌നമാണെന്ന് വി.എസ് അച്യുതാനന്ദന്‍

 

VSതിരുവന്തപുരം: ലോ അക്കാദമി സമരം പൊതുപ്രശ്‌നമാണെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്‍. അധികാര ശക്തികളെ നിയന്ത്രിക്കേണ്ടവര്‍ കീഴടങ്ങിയാല്‍ സമരങ്ങള്‍ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അക്കാദമി സ്ഥിതി ചെയ്യുന്ന പ്രദേശത്തെ അധികഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വി.എസ് ഓര്‍മ്മിപ്പിച്ചു. ലോ അക്കാദമി സമരം വിദ്യാര്‍ത്ഥി പ്രശ്‌നം മാത്രമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ലോ അക്കാദമി പ്രശ്‌നത്തില്‍ 48 മണിക്കൂറിനകം പരിഹാരമുണ്ടായില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് കെ മുരളീധരന്‍ എം.എല്‍.എ വ്യക്തമാക്കി. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്നും ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞതൊന്നും ഇനി നടക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.