ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി പനീര്‍സെല്‍വം

ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി പനീര്‍സെല്‍വം

panneer-story_647_052215085542_101116093943_122616071410ചെന്നൈ: അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയെയും വെങ്കിടേഷിനെയും പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയതായി ഒ.പനീര്‍സെല്‍വം വിഭാഗം. ശശികലയുടെ ബന്ധുവായ ടി.ടി.വി.ദിനകരനേയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്തു. പനീര്‍സെല്‍വം വിഭാഗത്തില്‍ ചേര്‍ന്ന അണ്ണാ ഡിഎംകെ പ്രസീഡിയം ചെയര്‍മാന്‍ ഇ. മധുസൂദനനാണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ച് വര്‍ഷം പാര്‍ട്ടി അംഗമായിരുന്ന ആളെ മാത്രമേ ജനറല്‍ സെക്രട്ടറിയാക്കാന്‍ കഴിയൂ എന്നിരിക്കെ ശശികലയെ തല്‍സ്ഥാനത്ത് നിയമിച്ച നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇടക്കാല ജനറല്‍ സെക്രട്ടറിയെന്ന പദവി പാര്‍ട്ടിയില്‍ ഇല്ലെന്നും അതിനാല്‍ ശശികലക്ക് അംഗങ്ങളെ പുറത്താന്‍ കഴിയില്ലെന്നും മധുസൂദനന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പളനിസാമി ശനിയാഴ്ച രാവിലെ നിയമസഭയില്‍ വിശ്വാസവോട്ട് നേടാനിരിക്കെയാണ് പനീര്‍സെല്‍വം വിഭാഗത്തിന്റെ നടപടി.

 

Photo Courtesy : Google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.