മിസിസ് സൗത്ത് ഇന്ത്യ ഓഡിഷന്‍

മിസിസ് സൗത്ത് ഇന്ത്യ ഓഡിഷന്‍

MRS SOUTH INDIAകൊച്ചി: വിവാഹിതരായ വനിതകളില്‍ നിന്ന് ദക്ഷിണേന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി പെഗാസസ് നടത്തുന്ന മിസിസ് സൗത്ത് ഇന്ത്യ 2017 ഓഡിഷന്‍ തീയതികള്‍ പ്രഖ്യാപിച്ചു. തമിഴ്‌നാട് ഓഡിഷന്‍ ഫെബ്രുവരി 25ന് ചെന്നൈ ജി.ആര്‍.ടി ഗ്രാന്റിലും കേരള ഓഡിഷന്‍ മാര്‍ച്ച് 27ന് കൊച്ചി റമദ റിസോര്‍ട്‌സിലും നടക്കും. ചെന്നൈയില്‍ വൈകുന്നേരം 4 മണിക്കും കൊച്ചിയില്‍ രാവിലെ 11 മണിക്കും ആരംഭിക്കുന്ന ഓഡിഷന്റെ ഡ്രസ്സ്‌കോഡ് ബ്ലാക്ക് കോക്ക്‌ടെയിലാണ്. ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് മത്സരത്തിന്റെ മറ്റ് ഓഡിഷനുകള്‍ നടത്തുന്നത്. 18നും 45നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ സ്ത്രീകളില്‍ നിന്നാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്.

നിബന്ധനകള്‍
വയസ്സ് തെളിയിക്കുന്ന രേഖകള്‍ നിര്‍ബന്ധം.
മത്സരാര്‍ത്ഥികള്‍ക്ക് 5’2’ന് മുകളില്‍ ഉയരമുണ്ടാകണം.
വിവാഹിതയായിരിക്കണം.

മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് മിസിസ് സൗത്ത് ഇന്ത്യ (www.mrsssouthindia.org ) വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അജിത് രവി പെഗാസസ് 09846050283, 09447050283

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.