എടപ്പാടി പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രി

എടപ്പാടി പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രി

palanisamy1ചെന്നൈ: അണ്ണാ ഡി.എം.കെ നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രിയാകും. ശശികലയുടെ വിശ്വസ്തനായ പളനിസാമി 15 ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം. ഇന്ന് വൈകുന്നേരം നാലിന് പളനിസാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇന്നുരാവിലെയാണ് ഗവര്‍ണര്‍ സി.വിദ്യാസാഗര്‍റാവു പളനിസാമിയുമായി കൂടിക്കാഴ്ച നടത്തിയത്. തനിക്ക് 124 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് പളനിസാമിയുടെ അവകാശവാദം. കഴിഞ്ഞ രണ്ട് മാസത്തിനിടെ തമിഴ്‌നാട്ടിലെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് അദ്ദേഹം. അതേസമയം പളനിസാമി മുഖ്യമന്ത്രിയാവുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ ആഹ്ലാദപ്രകടനം നടത്തുകയാണ്.

 

Photo Courtesy : Google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.