അനധികൃത സ്വത്ത് കേസ്: ശശികല കോടതിയില്‍ കീഴടങ്ങി

അനധികൃത സ്വത്ത് കേസ്: ശശികല കോടതിയില്‍ കീഴടങ്ങി

sasikalaബംഗളുരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല കീഴടങ്ങി. ബംഗളുരു പരപ്പന അഗ്രഹാര ജയില്‍ വളപ്പില്‍ താല്ക്കാലികമായി ചേര്‍ന്ന കോടതിയിലാണ് ശശികല കീഴടങ്ങിയത്. കൂട്ടുപ്രതികളില്‍ ഒരാളായ ഇളവരശിയും ശശികലക്കൊപ്പം കീഴടങ്ങാനെത്തി. കനത്ത സുരക്ഷയാണ് ജയില്‍ പരിസരത്ത് ഒരുക്കിയിരിക്കുന്നത്. ജയിലിന്റെ മൂന്ന് കിലോ മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. നാലു വര്‍ഷം തടവും 10 കോടി രൂപ പിഴയുമാണ് ശശികലക്കും കൂട്ടുപ്രതികള്‍ക്കുമെതിരെ കോടതി വിധിച്ചിരിക്കുന്നത്. 2014ല്‍ ബംഗളുരുവിലെ വിചാരണക്കോടതി വിധിച്ച ശിക്ഷ 2015ലാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരെ കര്‍ണാടക സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതോടെ ശശികലക്ക് 10 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത, വളര്‍ത്തുമകന്‍ സുധാകരന്‍, ശശികലയുടെ ബന്ധു ഇളവരശി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

 

 

Photo Courtesy : Google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.