പോലീസ് സ്‌റ്റേഷനുകളില്‍ തുല്യനീതി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

പോലീസ് സ്‌റ്റേഷനുകളില്‍ തുല്യനീതി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

Pinarayi_Vijayan_(1)_2തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനുകളില്‍ തുല്യനീതി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയം നോക്കി നടപടി എടുക്കരുതെന്നും മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരോട് പ്രത്യേക മമത വേണ്ടെന്നും പിണറായി പറഞ്ഞു.

യു.എ.പി.എ, കാപ്പ നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്നും ഇതു സര്‍ക്കാര്‍ നയമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്കപ്പ് മര്‍ദ്ദനം ഉണ്ടാകരുതെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോലീസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട വിഭാഗമാണെന്നും സ്വതന്ത്ര തീരുമാനങ്ങളെടുക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും പിണറായി പറഞ്ഞു. ജില്ലാ പോലീസ് മേധാവികളുടെ യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

Photo Courtesy : Google/images may subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.