സൗന്ദര്യത്തിനായി നല്ല ശീലങ്ങള്‍

സൗന്ദര്യത്തിനായി നല്ല ശീലങ്ങള്‍

 

_K8A64812016 അതിവേഗമാണ് കടന്നുപോയത്. തിരിഞ്ഞുനോക്കുമ്പോള്‍ നമ്മള്‍ കണ്ണടച്ച് ഉറങ്ങാന്‍ കിടന്നത് 2016 ജനുവരിയിലാണെന്ന് തോന്നും. പുതുവത്സരങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടുന്നു. കാരണം അന്നാണ് നമ്മള്‍ ഒരേ ട്രാക്കില്‍ ഓടിക്കൊണ്ടിരിക്കുന്ന ജീവിതത്തിന് അല്‍പം മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുക. വലിയൊരു മാറ്റത്തിലേക്ക് കുതിക്കുമ്പോള്‍ ജീവിതം കൂടുതല്‍ കൂടുതല്‍ രസകരവും ആവേശവും ഉള്ളതായി തോന്നും. നമ്മുടെ ആരോഗ്യവും സൗന്ദര്യവും കാത്ത് സൂക്ഷിക്കുക പ്രധാന ദൗത്യമാണ്. പക്ഷെ ആര്‍ക്കാണ് അതിന് സമയം? എങ്കിലും ശീലങ്ങള്‍ പലപ്പോഴും നമുക്ക് ഉള്‍പ്രേരണയായും കരുത്തായും പ്രവര്‍ത്തിക്കും. ജീവതത്തിലെ ദിനചര്യയില്‍ കാത്ത് സൂക്ഷിക്കേണ്ട 10 മാറ്റങ്ങളെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. അധികമൊന്നും അധ്വാനിക്കേണ്ടതില്ലെങ്കിലും ഈ മാറ്റം ജീവിതത്തിലേക്ക് പകര്‍ത്താന്‍ ഒട്ടേറെ ക്ഷമയും മനക്കരുത്തും ആവശ്യമാണ്.
എണ്ണമയമുള്ള ഭക്ഷണം ഒഴിവാക്കുക
ഇത് അക്ഷരാര്‍ഥത്തില്‍ പാലിക്കുക ബുദ്ധിമുട്ടാണെങ്കിലും അസാധ്യമല്ല. പലഹാരങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഒലിവ് ഓയിലോ വെര്‍ജിന്‍ വെളിച്ചെണ്ണയോ ഉപയോഗിക്കുക. നിങ്ങളുടെ ചര്‍മ്മത്തിന് ഹാനികരമാണ് എണ്ണമയമുള്ള ആഹാരം. ഈ എണ്ണ വീണ്ടും ചൂടാക്കിയാല്‍ വിഷമയമായി മാറും. ചര്‍മ്മകോശങ്ങളുടെ അനാവശ്യപ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കരുത്.

മുഖക്കുരുക്കള്‍ പൊട്ടിക്കാതിരിക്കുക
മുഖക്കുരുക്കള്‍ കുത്തിപ്പൊട്ടിക്കുന്ന ശീലം പലരിലും ഉണ്ട്. അത് ഒരിക്കലും ചെയ്യരുത്. മുഖക്കുരുക്കളെ അതുപോലെ വെറുതെ വിടുക. പകരം ഫേസ് വാഷ് ഉപയോഗിച്ച് മുഖം പലവട്ടം കഴുകുക. മുഖക്കുരുക്കള്‍ തനിയെ മാഞ്ഞുപോയ്‌ക്കോളും. മറിച്ച് ചെയ്താല്‍ കറുത്ത നിറത്തിലുള്ള പാടുകള്‍ പ്രത്യക്ഷപ്പെടും. അത് പിന്നീട് മായ്ച്ചുകളയുക ബുദ്ധിമുട്ടായിരിക്കും.

നേരത്തെ ഉറങ്ങുക, നേരത്തെ ഉണരുക
്അത്യാവശ്യ ജോലികള്‍ ചെയ്തുതീര്‍ക്കാനില്ലെങ്കില്‍ 10 മണിയോടെ ഉറങ്ങാന്‍ പോവുക. ബാക്കി ജോലികളെല്ലാം അടുത്ത ദിവസത്തേക്ക് മാറ്റിവെക്കുക. പ്രഭാതങ്ങള്‍ രാവിലെ അഞ്ച് മണിയോടെ ആരംഭിക്കുക. തലച്ചോര്‍ തെളിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഇത് സഹായിക്കും.

കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കുക
മൈദ, പഞ്ചസാര പോലുള്ള കാര്‍ബോഹൈഡ്രേറ്റ് അധികമുള്ളവ ചേര്‍ത്തു നിര്‍മ്മിച്ച ആഹാരങ്ങള്‍ ഒഴിവാക്കണം. കാപ്പിയിലും ചായയിലും പഞ്ചസാരയുടെ അളവ് കുറയ്ക്കണം. ഗോതമ്പ് ബ്രഡ് കഴിക്കാന്‍ ശ്രദ്ധിക്കണം. പൊറോട്ട ഒഴിവാക്കണം. നാവിലെ രസമുകുളങ്ങള്‍ക്ക് ഹരമാവുമെങ്കിലും അത് ആരോഗ്യത്തിന് ഹാനികരമാണ്.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക
ചിലര്‍ പഴങ്ങളും പച്ചക്കറികളും കഴിക്കാറില്ല. പക്ഷെ ഈ ശീലം മാറ്റണം. ശരീരത്തിന് വിറ്റമിനും ധാതുക്കളും വേണം. പഴവും പച്ചക്കറികളും നാവിന് രുചികരമാണെന്ന് മാത്രമല്ല, ഇത് രണ്ടും ധാരാളമായി പകര്‍ന്നു നല്‍കുന്നു.

പ്രാതല്‍ ഒഴിവാക്കരുത്

ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഹാരമാണ് പ്രാതല്‍. ശരീരത്തിന്റെ ആരോഗ്യവും ചുറുചുറുക്കും ഉറപ്പാക്കുന്നതില്‍ തലച്ചോറും ഹൃദയവും നല്ല പങ്കുവഹിക്കുന്നു. അതിനാല്‍ പോഷകങ്ങള്‍ ധാരാളമായി ശരീരത്തില്‍ ചെല്ലണം. പ്രാതല്‍ ഒഴിവാക്കുന്നത് ഹാനികരമാണ്. എട്ട് മണിക്കൂറോളം ഒഴിഞ്ഞ വയറുമായി ഇരിക്കുന്നത് ഗുണം ചെയ്യില്ല. കൃത്യമായി പ്രാതല്‍ തയ്യാറാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടി, ഒരു കാപ്പിയോ, മുട്ടയോ, ഒരു പഴമോ- അങ്ങനെ എന്തെങ്കിലും കഴിക്കണം.
ആഹാരത്തില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തണം
ശരീരത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന ഒന്നാണ് പ്രോട്ടീനുകള്‍. ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ച് കളയാനും പ്രോട്ടീനുകള്‍ സഹായിക്കും. ശരീരത്തെ നിലനിര്‍ത്തുന്നതിനും പ്രോട്ടീന്‍ ത•ാത്രകള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്. പയറുവര്‍ഗ്ഗങ്ങള്‍, മത്സ്യം, മുട്ട, ചിക്കന്‍, ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ആഹാരം സ്ഥിരമായി ഉപയോഗിക്കണം. എണ്ണയില്‍ പൊരിച്ച മാംസാഹാരം ഒഴിവാക്കണം. കാരണം ഇതിലെ അമിതമായ എണ്ണമയം അപകടമാണ്.
ദിവസേന വ്യായാമം

രക്തചംക്രമണത്തെയും ഞരമ്പുകളുടെ ശരിയായ പ്രവര്‍ത്തനത്തെയും സഹായിക്കാന്‍ ദിവസവും 15-30 മിനിറ്റ് വരെ വ്യായാമം ശീലമാക്കണം. പടികള്‍ കയറുന്നത് ശീലമാക്കുക. സൈക്കിളിംഗില്‍ ശ്രദ്ധിക്കുക.

നല്ല മനോവികാരം നിലനിര്‍ത്തുക
അതിനായി നല്ല സിനിമകള്‍ കാണുക, സംഗീതം കേള്‍ക്കുക, നല്ല പുസ്തകങ്ങള്‍ വായിക്കുക. നെഗറ്റീവായ വാര്‍ത്തകള്‍ നല്‍കുന്ന ദിനപത്രവായന ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുക. നല്ല കാര്യങ്ങള്‍ പറയാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുക. നന്ദിസൂചകമായ ശരീരഭാഷ വളര്‍ത്തുക. ഇത് നിങ്ങള്‍ക്ക് പ്രസന്നമായ മനോഘടന സൃഷ്ടിക്കും.

സുഖകരമായ വലയത്തില്‍ നിന്നും പുറത്തുപോവുക
ഒരു വ്യക്തിയുടെ ഉല്‍പാദനക്ഷമത കുറയുന്നതിന് പ്രധാന കാരണം അവര്‍ അവരുടെ സുഖജീവിതവലയത്തിനുള്ളില്‍ ഒതുങ്ങുന്നുവെന്നതാണ്. സാധിക്കാവുന്ന ഏറ്റവും മികവാര്‍ന്ന രീതിയില്‍ ജോലി ചെയ്തു നോക്കൂ. ഫലം ആവേശകരമായിരിക്കും. ഈ പുതുവത്സരത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കുമെന്ന് പ്രതിജ്ഞയെടുക്കുക.

 

Photo Courtesy : Google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.