ശശികല തമിഴ്‌നാട് മുഖ്യമന്ത്രി

ശശികല തമിഴ്‌നാട് മുഖ്യമന്ത്രി

vk-sasikala-pti_650x400_71486303309ചെന്നൈ: അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ഇന്നലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ശശികലയുടെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ധാരണയായത്. താന്‍ സ്ഥാനമൊഴിയുകയാണെന്നും ശശികലയെ മുഖ്യമന്ത്രിയാക്കണമെന്നും പനീര്‍ശെല്‍വം ആവശ്യപ്പെടുകയായിരുന്നു. തമിഴ്‌നാടിന്റെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി ശശികല വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വ്യക്തിപരമായ കാരണങ്ങളാല്‍ രാജി വെക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പനീര്‍ ശെല്‍വം ഗവര്‍ണര്‍ക്ക് രാജിക്കത്ത് അയച്ചു. മൂന്ന് ദശാബ്ദക്കാലം അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്നു ശശികല. അതേസമയം ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ രംഗത്തെത്തി. തമിഴ്ജനത വോട്ട് ചെയ്തത് ജയലളിതക്കാണെന്നും വീട്ടുജോലിക്കരിക്കല്ലെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

 

Photo Courtesy : Google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.