രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്ന് മുഖ്യമന്ത്രി

രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്ന് മുഖ്യമന്ത്രി

pinarayiകോഴിക്കോട്: രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എഴുത്തുകാരാണ് കൂടുതലും അസഹിഷ്ണുതക്ക് ഇരകള്‍ ആകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധതയ്ക്ക് ചേരാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുകയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ചില ശക്തികളുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ അനുയായികള്‍ രംഗത്തിറങ്ങി വര്‍ഗ്ഗീയത സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാഹിത്യത്തിനു പുറത്തുനിന്ന് സാഹിത്യത്തിന്റെ അവസാനവാക്ക് പറയാന്‍ അവര്‍ ശ്രമിക്കുകയാണെന്നും ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

Photo Courtesy : Google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.