ബിഎംഡബ്ല്യു ഐ8

ബിഎംഡബ്ല്യു ഐ8

 

11-2015-bmw-i8-fd-1കാര്‍ ഡ്രൈവിംഗിന്റെ ഭാവിയെക്കുറിച്ച് കാറുകളെ ഭ്രാന്തമായി സ്‌നേഹിക്കുന്നവര്‍ക്ക് വലിയ ആശങ്കയാണ്. കാരണം കാറുകളുടെ ലോകത്ത് മെല്ലെ മെല്ലെ ഹൈബ്രിഡ് കാറുകളും ഇലക്ട്രിക് കാറുകളും അധികമായിക്കൊണ്ടിരിക്കുകയാണ്. സൂപ്പര്‍കാറുകള്‍ വംശനാശത്തിലേക്ക് കുതിക്കുകയാണെന്നും വേഗതയില്‍ കാറോടിച്ചുകൊണ്ടുള്ള പ്രകടനമെല്ലാം ക്രമേണ ഭൂതകാലത്തിലെ ഓര്‍മ്മയായി മാറുമെന്നും അവര്‍ കരുതുന്നു. കഴിഞ്ഞ ഒരു ദശകമായി, കാര്‍ ഉല്‍പാദകര്‍ അവരുടെ എഞ്ചിന്റെ ശക്തിയും വലിപ്പവും കുറച്ചുകൊണ്ടിരിക്കുകയാണ്. കാര്‍ബണിന്റെ വിസര്‍ജ്ജനം കുറയ്ക്കുകയും ഇന്ധനോപഭോഗം കുറയ്ക്കുകയുമാണ് ഇതിന് പിന്നിലെ ലക്ഷ്യങ്ങള്‍.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയാലും, ചില കമ്പനികള്‍ നമ്മുടെ ജീവിതം മെച്ചെപ്പെടുത്തുവാന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ പുതുപരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഈ പരീക്ഷണങ്ങളുടെ ഫലമാണ് ബിഎംഡബ്ല്യു ഐ8. ഭാവി മുന്നില്‍ കണ്ടുള്ള രൂപകല്‍പനയെയും ആധുനിക എഞ്ചിനെയും സംയോജിപ്പിക്കുന്ന ആധുനിക കാര്‍ ആണ് ബിഎംഡബ്ല്യു ഐ8. ഇലക്ട്രിക് പ്രൊപ്പല്‍ഷനെയും പഴയ മാതൃകയില്‍ ഇന്ധനം ഉള്ളില്‍ ദഹിപ്പിച്ച് ഊര്‍ജ്ജം ഉല്‍പ്പാദിക്കുന്ന രീതിയെയും ഏറ്റവും ആധുനികമായ കാര്‍ബണ്‍ ഫൈബര്‍ കൊണ്ട് പൊതിഞ്ഞുള്ളതാണ് ഇതിന്റെ എഞ്ചിന്‍. ഏഴുപതുകളിലെ ഇതിഹാസതുല്ല്യമായ എം1 സൂപ്പര്‍കാറിന്റെ രൂപകല്‍പനയെ തികച്ചും ആധുനികമാക്കി മാറ്റിയിരിക്കുന്നു. ഒരു സൂപ്പര്‍കാറിന് ആവശ്യമായ മുഴുവന്‍ നാടകീയതയും ഇതിലടങ്ങിയിരിക്കുന്നു. ബിഎംഡബ്ല്യു ഐ8നെ തൊട്ടടുത്ത നഗരത്തില്‍ കൊണ്ട്് നിര്‍ത്തുക. അതിന്റെ ബട്ടര്‍ഫ്‌ളൈ വാതില്‍ തുറന്ന് നിങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ ബാറ്റ്മാന്‍ ഓടിക്കുന്ന വാഹനത്തില്‍ നിന്നും പുറത്തിറങ്ങും പോലെയാണ് നിങ്ങള്‍ക്ക് അനുഭവപ്പെടുക. നിങ്ങളുടെ കാറിന്റെ നിറം ഇളം ചാരനിറമാണെങ്കില്‍ പ്രത്യേകിച്ചും. പിന്നിലെ ഫ്‌ളോട്ടിംഗ് ബ്ലേഡും എയ്‌റോ വിങ്‌ലെറ്റും രൂപഭംഗികൊണ്ടും പ്രായോഗികോപയോഗം കൊണ്ടും മികവാര്‍ന്നതാണ്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.