ലോ അക്കാദമി: ജാതി അധിക്ഷേപത്തില് നടപടി വേണമെന്ന് കാനം രാജേന്ദ്രന്
തിരുവനന്തപുരം: ലക്ഷ്മി നായര് നടത്തിയ ജാതി അധിക്ഷേപത്തില് ഉടന് നടപടി വേണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വിഷയത്തില് ഇനിയും നടപടി ഉണ്ടായില്ലെങ്കില് നിയമപരമായ മാര്ഗം സ്വീകരിക്കാന് പാര്ട്ടി നിര്ബന്ധിതമാവുമെന്നും അദ്ദേഹം ഫേസ്ബുക്കില് കുറിച്ചു. ലോ അക്കാദമി സമരം അവസാനിപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് വിദ്യാര്ത്ഥികളാണെന്നും ന്യായമായ ഈ സമരത്തിന് കമ്മ്യുണിസ്റ്റ് പാര്ട്ടിയുടെ പൂര്ണ്ണമായ പിന്തുണ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സി പി ഐ രാഷ്ട്രീയത്തെ പറ്റി അറിയാത്തവരാണ് സി പി ഐ നേതാക്കള് സമരം ചെയ്യുന്ന ബി ജെ പി നേതാവിനെ കണ്ടതിനെ വിമര്ശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. കാനം രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം വായിക്കാം.
Photo Courtesy : Google/images may subject to copyright

