സാമൂഹ്യ സുരക്ഷയ്ക്കും വികസത്തിനും ഊന്നല്‍ നല്‍കി കേരള ബജറ്റ്

സാമൂഹ്യ സുരക്ഷയ്ക്കും വികസത്തിനും ഊന്നല്‍ നല്‍കി കേരള ബജറ്റ്

Thomas_Isaacതിരുവനന്തപുരം: സാമൂഹ്യ സുരക്ഷയ്ക്കും വികസത്തിനും ഊന്നല്‍ നല്‍കി ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെ ബജറ്റ്. സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ 25000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസനം വിഭാവനം ചെയ്തിരിക്കുന്ന ബജറ്റില്‍ പൊതുവിദ്യാഭ്യാസത്തിനും പൊതുജനാരോഗ്യത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയിരിക്കുന്നു.

ഒരു ഏക്കര്‍ ഭൂമിയില്ലാത്ത 60 വയസ്സ് കഴിഞ്ഞവര്‍ക്ക് സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ സാമൂഹിക സുരക്ഷാ പെന്‍ഷനുകളുടെ തുക 1100 ആയി ഉയര്‍ത്തി. പൊതുജനാരോഗ്യസംവിധാനത്തിന് 2500 കോടി നീക്കിവെച്ച ബജറ്റില്‍ പ്രമേഹ, രക്തസമ്മര്‍ദ്ദ, കൊളസ്‌ട്രോള്‍ രോഗികള്‍ക്ക് സൗജന്യമരുന്ന്, അവയവദാനം നടപ്പാക്കിയവര്‍ക്കുള്ള മരുന്നില്‍ ഇളവ് എന്നിവയും ഏര്‍പ്പെടുത്തി.

സമഗ്ര പാര്‍പ്പിടനിര്‍മ്മാണ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും അടുത്ത സാമ്പത്തിക വര്‍ഷം ഒരു ലക്ഷം ഭവനരഹിതര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സൗകര്യം പൗരാവകശമാക്കി മാറ്റുമെന്നും 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.എസ്.ആര്‍.ടി.സി വികസനത്തിനായി 3000 കോടി, ഐ.ടി മേഖലയ്ക്ക് 500 കോടി, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 10 കോടി, കൈത്തറി മേഖലയ്ക്ക് 72 കോടി, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് 70 കോടി എന്നിവ വകയിരുത്തിയ ബജറ്റില്‍ സ്ത്രീ സുരക്ഷക്കായി പ്രത്യേക പദ്ധതികളും വിദ്യാഭ്യാസ രംഗത്തിന്റെ വികസനത്തിനായുള്ള പദ്ധതികളും പ്രഖ്യാപിച്ചു.
അതേസമയം ബജറ്റ് ചോര്‍ച്ച സംബന്ധിച്ച സംഭവങ്ങളില്‍ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തി. ബജറ്റിന്റെ പ്രധാന രേഖകളൊന്നും ചോര്‍ന്നിട്ടില്ലെന്നും വിഷയത്തില്‍ പരിശോധിച്ച് നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും സംഭവം ഗൗരവതരമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

 

Photo Courtesy : Google / Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.