എച്ച് 1 ബി വിസക്ക് താല്ക്കാലിക നിരോധനം
വാഷിംഗ്ടണ്‍: എച്ച് 1 ബി വിസയ്ക്കുള്ള അപേക്ഷകള്‍ പരിഗണിക്കുന്നത് അമേരിക്ക താല്ക്കാലികമായി നിര്‍ത്തിവെച്ചു. ഏപ്രില്‍ മൂന്ന് മുതല്‍ ആറു മാസത്തേക്കാണ് യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വ്വീസ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്ത്യയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് അമേരിക്കയുടെ നടപടി. ഐ.ടി അനുബന്ധ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ എച്ച് 1 ബി വിസയുടെ ഏറിയ പങ്കും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചിരുന്നത്. ഉന്നത വൈദഗ്ധ്യമുള്ള വിദേശീയരെ ജോലിക്കായി നിയമിക്കാന്‍ അനുവാദം നല്‍കുന്ന എച്ച് 1 ബി വിസ 1990കളിലാണ് പ്രചാരത്തിലെത്തിയത്. ഡൊണാള്‍ഡ് ട്രംപ് എച്ച് 1 ബി വിസക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം വിസ നടപടി ക്രമങ്ങളിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് എച്ച്1ബി വിസയ്ക്കുള്ള അപേക്ഷകള്‍ പരിഗണിക്കുന്നത് താല്ക്കാലികമായി നിര്‍ത്തിവെച്ചതെന്ന് യു.എസ് വൃത്തങ്ങള്‍ അറിയിച്ചു.
Photo Courtesy : Google / Images may be subjected to copyright

