കലാലയങ്ങളില്‍ ആരോഗ്യകരമായ രാഷ്ട്രീയം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി

കലാലയങ്ങളില്‍ ആരോഗ്യകരമായ രാഷ്ട്രീയം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി

pinarayiകൊച്ചി: കലാലയങ്ങളില്‍ ആരോഗ്യകരമായ രാഷ്ട്രീയം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാമ്പസ് രാഷ്ട്രീയം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സംഘടനകള്‍ തമ്മിലുള്ള ശാരീരിക സംഘര്‍ഷങ്ങളുടെ വേദിയായി രാഷ്ട്രീയം മാറാന്‍ പാടില്ലെന്നും ആശയങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയമില്ലാത്ത കലാലയങ്ങളില്‍ ജാതിമതശക്തികളും അരാജകവാദവും പിടിമുറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാമ്പസുകളില്‍ ജനാധിപത്യമൂല്യങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും പിണറായി പറഞ്ഞു. മഹാരാജാസ് കോളേജിലെ ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച മഹാരാജകീയം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

Photo Courtesy : Google / Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.