ജേക്കബ് തോമസ് അഴിമതി വിരുദ്ധ ഉദ്യോഗസ്ഥനാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അഴിമതി വിരുദ്ധ ഉദ്യോഗസ്ഥനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അദ്ദേഹത്തിന് നിയമം അനുശാസിക്കുന്ന സ്വാതന്ത്യവും പരിരക്ഷയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജേക്കബ് തോമസിനെ മാറ്റണമെന്ന് ആഗ്രഹിക്കുന്ന പലരുമുണ്ടെന്നും എന്നാല്‍ ആ കട്ടില് കണ്ട് ആരും പനിക്കേണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം അദ്ദേഹത്തിനെതിരെ നടപടി എടുക്കാനാവില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
Photo Courtesy : Google / Images may be subjected to copyright